മലയാളത്തിന്റെ ചിരി മാഞ്ഞിട്ട് നാളെ രണ്ടു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ അകാല മരണത്തിനു പിന്നിലെ ദുരൂഹതകള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല. 2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത്. പാഡിയില്‍ കുഴഞ്ഞു വീണ മണിയെ ആശുപത്രിയില്‍ എത്തിെച്ചങ്കിലും രക്ഷപ്പെടുത്താനായില്ല. ദുരൂഹതയുണ്ടെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നു. മദ്യവും വിഷാംശവും കണ്ടെത്തിയതിലുയര്ന്ന സംശയത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല. ആത്മഹത്യയും കൊലപാതക സാധ്യതയും സ്വാഭാവിക മരണത്തില്‍ വ്യക്തതയും ഉറപ്പ് വരുത്താന്‍ പൊലീസിന് കഴിയാതിരിക്കെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ സി.ബി.ഐ കേസ് ഏറ്റെടുത്തു. മണിയുടെ സിനിമ ബന്ധങ്ങളും സൗഹൃദങ്ങളും സംശയ നിഴലിലായ കേസില്‍ നുണപരിശോധന ഉള്‍പ്പെടെ നടന്നെങ്കിലും കാര്യമായ തെളിവൊന്നും പൊലീസിന് ലഭിച്ചില്ല. ഈ അവസരത്തില്‍ മണിയുടെ ഓര്‍മ്മ പുതുക്കി ഒരു ആല്‍ബം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയാണ്.
മാര്‍ച്ച് ആറു എന്ന പേരില്‍ ഒരുങ്ങിയിരിക്കുന്ന ആല്‍ബത്തില്‍ വിടപറയാതെ… എന്ന ഗാനത്തിലൂടെയാണ് മണിയുടെ ഓര്‍മ്മ ആരാധകര്‍ക്കായി അഖില്‍ ഒരുക്കുന്നത്. ചാലക്കുടിയും പാഡിയും നിറയുന്ന ഈ ആല്‍ബം മണിയുടെ നാട്ടിലേയ്ക്ക് നടത്തുന്ന ഒരു യാത്രയാണ്.
വിടപറയാതെ പോയ് മറഞ്ഞ മിന്നമിനുങ്ങിന്‍ വെളിച്ചമാണ് മണിയെന്ന കലാകാരന്‍.. എ കലാകാരനെക്കുറിച്ചു ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന മാര്‍ച്ച് ആറു എന്ന ഈ ആല്‍ബത്തില്‍ അഭിനയിക്കുന്നത് ബാലതാരം മീനാക്ഷിയാണ്. സംവിധാനം അഖില്‍ എസ് കിരണ്‍, വരികള്‍ സുമേഷ് കൂട്ടിക്കല്‍.
മുതലയുടെ വയറ്റില്‍ മനുഷ്യശരീരാവശിഷ്ടങ്ങള്‍; സംഭവത്തിലെ ദുരൂഹത ഇങ്ങനെ
Post Your Comments