Latest NewsNewsInternational

മുതലയുടെ വയറ്റില്‍ മനുഷ്യശരീരാവശിഷ്ടങ്ങള്‍; സംഭവത്തിലെ ദുരൂഹത ഇങ്ങനെ

ഇന്ത്യോനേഷ്യ: മുതലയുടെ വയറ്റില്‍ നിന്നും മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഓയില്‍ പ്ലാന്‍േഷന്‍ ജീവനക്കാരനായ അസോ എറാങ്ങിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണത്തില്‍ അടുത്തുള്ള നദിക്കരയില്‍ നിന്നും മൃതദേഹത്തിന്റെ ഭാഗങ്ങളും നദീതീരത്തു നിന്നും എറാങ്ങിന്റെ ബൈക്ക് കണ്ടെത്തിയിരുന്നു.

Also Read : വാഹനമോടിക്കുമ്പോൾ മൊബൈലില്‍ കൈവച്ചാല്‍ പിഴ; നിയമം തിങ്കളാഴ്ച മുതല്‍ നടപ്പിലാകും

അസോ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുതലപിടിച്ചതാകാമെന്നാണ് കരുതുന്നത്. ആറ് മീറ്റര്‍ നീളമുള്ള മുതലയെ കഴിഞ്ഞദിവസമാണ് പിടികൂടിയത്. നദീതീരത്തെ എണ്ണപ്പനത്തോട്ടത്തില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നദിയിലുള്ള മുതലയെ വെടിവെച്ചു വീഴ്ത്തി വയറുപരിശോധിച്ചപ്പോള്‍ മനുഷ്യന്റെ കൈകാലുകള്‍ കണ്ടെത്തുകയായിരുന്നു. എറാങ്ങിന്റെ ശരീരഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് പോലീസ് നിഗമനം. കാണാതായതിനു ശേഷം ഏറാങ്ങിന്റെ ശരീരഭാഗങ്ങള്‍ നദിയില്‍ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പെട്ടതായും നാട്ടുകാര്‍ പറയുന്നു.

 

shortlink

Post Your Comments


Back to top button