ന്യൂഡൽഹി: 60കാരിയെ ഉറക്ക ഗുളിക കലർത്തിയ ബിസ്ക്കറ്റ് നൽകി കവർച്ച ചെയ്ത യുവാവ് അറസ്റ്റിൽ. തന്നെ പറ്റിച്ച് പണം കവർന്ന യുവാവിനെ പിടികൂടിയത് 60കാരി തന്നെയാണ്. ഫെബ്രുവരി 28ന് ബസ് കേറാനായി ഡൽഹിയിലെ കുറ്റം നഗറിൽ കാത്തുനിൽക്കവേയാണ് വിജയ് സഹദേവന്റെ അടുത്തേക്ക് ഒരു യുവാവ് വന്നത്. യാതൊരു പരിചയവും ഇല്ലായിരുന്നിട്ടും ഫിലിപ്പ് ഏലിയാസ് വിക്കി എന്ന 24കാരൻ വിജയുമായി സംസാരിച്ച് തുടങ്ങി.
കാഴ്ച്ചയിൽ മാന്യനായ് തോന്നിയതോടെ വിജയ് ഫിലിപ്പുമായ് സംസാരിച്ചു. ഫിലിപ്പ് തനിക്ക് അച്ഛനും അമ്മയും ഇല്ലെന്നും അടുത്തിടെയാണ് അവർ മരണപ്പെട്ടതെന്നും പറഞ്ഞ് വിജയ്യുടെ ഇഷ്ടവും സിമ്പതിയും പിടിച്ചുപറ്റി. തുടർന്ന് ഇരുവരും നന്നായി സംസാരിച്ചു. ഇതിനിടയിൽ ഫിലിപ്പ് ഉറക്ക ഗുളിക കലർത്തിയ ബിസ്ക്കറ്റ് വിജയ്ക്ക് നൽകി. തുടർന്ന് ഇരുവരും ബസിൽ കയറി. ബസ്സിൽ കയറിയ വിജയ്ക്ക് ബോധം നഷ്ടമായി. ഉണർന്നപ്പോഴേക്കും ഫിലിപ്പ് പണവും ബാഗുമായി കടന്നിരുന്നു. ഒരു ഫോൺ മാത്രമായിരുന്നു വിജയ്യുടെ കൈവശം ഉണ്ടായിരുന്നത്.
also read:മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്
തുടർന്ന് ഫിലിപ്പിനെ കണ്ട അതെ സ്ഥലത്ത് പിറ്റേ ദിവസം വിജയ് എത്തി. ഫിലിപ്പിനെ അവിടെ കാണാൻ കഴിയുമെന്ന് വിജയ് വിശ്വസിച്ചിരുന്നു. വിജയ്യുടെ ഊഹം തെറ്റിയിരുന്നില്ല അതേ സ്ഥലത്ത് മറ്റൊരു സ്ത്രീയുമായി സംസാരിച്ചു നിൽക്കുന്ന ഫിലിപ്പിനെ അവർ കൈയ്യോടെ പിടികൂടി. വിജയ്യുടെ ഒപ്പമുണ്ടായിരുന്ന മകൻ ഫിലിപ്പിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
Post Your Comments