മോസ്‌കോ: മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച് റഷ്യന്‍ ലോകകപ്പ്. റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗപ്പെടുത്തും. ഈ വര്‍ഷം ജൂണിലാണ് ലോകകപ്പ് ആരംഭിക്കുക. ഓഫ്സൈഡ്, പെനാല്‍റ്റി, ഫൗള്‍ തുടങ്ങിയവ വീഡിയോ വിശകലനത്തിലൂടെ പരിശോധിച്ച് റഫറിമാര്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കുന്നതാണ് വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം.
Also Read : റഷ്യയില്‍ ഇറ്റലിയില്ലാത്ത ലോകകപ്പ് : കണ്ണീരടക്കാനാകാതെ ആരാധകര്‍
സൂറിച്ചില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡാണ് ഇക്കാര്യം തീരുമാനിച്ചത്. അംഗങ്ങള്‍ ഐകകണ്‌ഠേനെയാണ് വീഡിയോ റഫറിംഗിന് പച്ചക്കൊടികാട്ടിയത്. അതേസമയം, മാര്‍ച്ച് 16ന് നടക്കുന്ന യോഗത്തിലാകും ഇതുസംബന്ധിച്ച് അവസാന തീരുമാനത്തില്‍ എത്തുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാണി ഇന്‍ഫന്റിനോ പറഞ്ഞു.
അതേസമയം വിഎആര്‍ മല്‍സരത്തിന്റെ സൗന്ദര്യം നശിപ്പിക്കുമെന്നും വേഗത കുറയ്ക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. റഫറിയുടെ അധികാരം നഷ്ടപ്പെടുമെന്നും ഇതിനാല്‍ കാല്‍പന്തിന്റെ സജീവത നഷ്ടപ്പെടുമെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നു.
Post Your Comments