Latest NewsKeralaNews

നീട്ടി പീടിച്ച വാളുകൾക്കിടയിൽ കൂടി നടക്കുന്ന മുഖ്യമന്ത്രിക്ക് കേരളത്തിലെ ആശുപത്രികളെ ഭയമാണെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വൈദ്യ പരിശോധനകള്‍ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് ആവശ്യമായ ചികിത്സ നല്‍കാനുള്ള കെല്‍പ്പ് പോലും നമ്മുടെ ഈ കേരളത്തിന് ഇല്ലെങ്കില്‍ ആരോഗ്യരംഗത്ത് നമ്മള്‍ നേടിയെന്ന് കരുതുന്ന അഥവാ അവകാശപെടുന്ന കൊട്ടിഘോഷിക്കുന്ന ‘കേരളാ മോഡല്‍’ ഊതി വീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്ന് അവർ വ്യക്തമാക്കി.

ഇത്രയും പുകള്‍പെറ്റ നമ്മുടെ കേരളത്തിലെ ഒരു ആശുപത്രിയിലും പോകാതെ ചെന്നൈ അപ്പോളോവില്‍ മുഖ്യമന്ത്രി ശ്രീമാന്‍ പിണറായി വിജയന് പോലും പോവേണ്ടി വന്നെങ്കില്‍ ഒരു സാധാരണക്കാരന്‍ ഇത് പോലൊരു ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിക്കണം. നീട്ടി പീടിച്ച വാളുകള്‍ക്കിടയില്‍ കൂടി നടക്കുന്ന ഇന്ദ്ര ചന്ദ്രന്മാരെ ഭയക്കാത്ത മുഖ്യന് കേരളത്തിലെ ആശുപത്രികളെ ഭയം ആണെന്നും ശോഭ വ്യക്തമാക്കുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഒരു ‘ധീരൻ’ തരുന്ന ഗുണപാഠം

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പരിശോധനകൾക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വാർത്ത ഒരു ചിന്താവിഷയം തന്നെ ആണ്. മുഖ്യമന്ത്രി ഒരു സംസ്ഥാനത്തിനെ സംബന്ധിച്ചിടത്തോളം മുഖ്യമാതൃക കൂടി ആവേണ്ട വ്യക്തിയാണ്. അഥവാ ജനങ്ങൾ എപ്പോഴും പ്രതീക്ഷാനിർഭരമായി നോക്കുന്ന വ്യക്തിയും. അങ്ങനെ ഉള്ള സംസ്ഥാനത്തിന്റെ മുഖ്യന് വേണ്ട ചികിത്സ നൽകാനുള്ള കെൽപ്പ് പോലും നമ്മുടെ ഈ കേരളത്തിന് ഇല്ലെങ്കിൽ ആരോഗ്യരംഗത്തു നമ്മൾ നേടിയെന്ന് കരുതുന്ന അഥവാ അവകാശപെടുന്ന കൊട്ടിഘോഷിക്കുന്ന ‘കേരളാ മോഡൽ’ ഊതി വീർപ്പിച്ച ബലൂൺ മാത്രമാകുന്നു. ഇത്രയും പുകൾപെറ്റ നമ്മുടെ കേരളത്തിലെ ഒരു ആശുപത്രിയിലും പോകാതെ ചെന്നൈ അപ്പോളോവിൽ മുഖ്യമന്ത്രി ശ്രീമാൻ പിണറായി വിജയന് പോലും പോവേണ്ടി വന്നെങ്കിൽ ഒരു സാധാരണക്കാരൻ ഇത് പോലൊരു ഘട്ടത്തിൽ എന്താണ് ചെയ്യേണ്ടത് എന്നു അദ്ദേഹം തന്നെ വിശദീകരിക്കേണ്ടതാണ്. ഈ കണ്ട പത്തറുപത് വർഷങ്ങളോളം ഭരിച്ച ഇടതനും വലുതനും കൂടി ഈ നാടിനു സമ്മാനിച്ചത് ഇതാണോ എന്നു നമ്മൾ ഓരോരുത്തരും ചിന്തിക്കണം, സ്വയം വിലയിരുത്തി സത്യം തിരിച്ചറിയണം. സർക്കാർ ഹോസ്പിറ്റലുകളിൽ പോയിട്ട് കേരളത്തിൽ ഉള്ള ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ പോലും സ്വന്തം കാര്യത്തിന് പോകാൻ ഉള്ള ധൈര്യം നമ്മുടെ മുഖ്യന് പോലും ഇല്ല എങ്കിൽ ഇവിടുത്തെ പാവപെട്ട സാധാരണക്കാരൻ ഒരസുഖം വന്നാൽ എന്ത് വിശ്വസിച്ചു ഇവിടുള്ള ആശുപത്രികളിൽ പോകും. അടുത്ത വിവരാവകാശത്തിൽ പുറത്ത് വരുന്നത് ഈ അപ്പോളോവിലെ ലക്ഷങ്ങളുടെ കണക്കുകൾ ആയാലും ആശ്ചര്യപ്പെടാനില്ല. സർക്കാർ ആശുപത്രികളിൽ ജനപ്രതിനിധികളും മറ്റു ‘വിശിഷ്ഠരും’ പോകാത്ത കാലത്തോളം സർക്കാർ ആശുപത്രികൾ അഭിവൃദ്ധിപെടില്ല എന്നതാണ് ദുഃഖകരമായ യാഥാർഥ്യം. പണം ഉള്ളവന് മാത്രം നല്ല ചികിത്സ, അതും കേരളത്തിന് പുറത്ത് എന്നുള്ളതാണോ സർക്കാർ നയം എന്നുള്ളത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. നീട്ടി പീടിച്ച വാളുകൾക്കിടയിൽ കൂടി നടക്കുന്ന ഇന്ദ്ര ചന്ദ്രന്മാരെ ഭയക്കാത്ത മുഖ്യനു കേരളത്തിലെ ആശുപത്രികൾ പോലും ഭയം ആണ്. ഇവിടുത്തെ ഡോക്ടർമാരെ ഭയം ആണ്. അല്ലാ എനിക്ക് പ്രത്യേകിച്ചു അത്ഭുതവുമില്ല, അട്ടപ്പാടിയിലെ ഒന്നും ചെയ്യാനാവാത്ത നിഷ്കളങ്കരായ പാവങ്ങളെ കാണാൻ ഒന്നു പോയപ്പോൾ പോലും അഞ്ഞൂറോളം പോലീസുകാരെ ചുറ്റും നിർത്തിയ നമ്മുടെ ധീരനും വീരനും ആയ സഖാവ്‌ മുഖ്യന്റെ ശൂരത.ധൈര്യം. അപ്പപ്പാ, റൊമ്പ പ്രമാദം !

Read Also: 2025 ഓടെ ഭാരതത്തിലെ ഓരോ തരി മണ്ണും സംഘപരിവാറിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാകും- കെ.സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button