സാന്‍ ഫ്രാന്‍സിസ്‌കോ: വോയിസ് ക്ലിപ്പുകളും സ്റ്റാറ്റസാക്കാന്‍ കഴിയുന്ന പരീക്ഷണത്തിനൊരുങ്ങി ഫേസ്ബുക്ക്. ആഡ് വോയിസ് ക്ലിപ്പ് എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഒരു ഇന്ത്യന്‍ ഉപഭോക്താവാണ് വോയിസ് ക്ലിപ്പുകള്‍ ഇത്തരത്തിൽ സ്റ്റാറ്റസാക്കാൻ കഴിയുമെന്ന് കണ്ടെത്തിയത്.
Read Also: ദുബായിലേയ്ക്ക് പോകുന്നവര്‍ കര്‍ശനനിരീക്ഷണത്തില്‍
വീഡിയോ സ്റ്റാറ്റസിനേക്കാളും മികച്ചു നില്‍ക്കുന്നതായിരിക്കും ഓഡിയോ സ്റ്റാറ്റസ് സേവനം എന്നാണ് പ്രതീക്ഷ. ഭാഷാ വിനിമയത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്ക് വിലയിരുത്തുന്നത്. സ്റ്റാറ്റസ് അപ്‌ഡേറ്റ് കംപോസര്‍ മെനുവിന് സമീപമായിക്കും ആഡ് വോയിസ് ക്ലിപ്പും ഉണ്ടാകുക.
Post Your Comments