Latest NewsKeralaNews

ആറാട്ട് ഘോഷയാത്രക്കിടെ ആന ഇടഞ്ഞു

എരുമേലി: എരുമേലിയിലെ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ആറാട്ടു ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞു. ആനപ്പുറത്തിരുന്ന 25 വയസുകാരനെ കുലുക്കി താഴെയിട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവസ്വം ഉടമസ്ഥതയിലുള്ള ഹരിപ്പാട് പാര്‍ഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

also read: ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു

രണ്ടു മണിക്കൂറിനു ശേഷം തളച്ചു. രണ്ടു പേര്‍ ആനയുടെ പുറത്തുണ്ടായിരുന്നു. ഒരാള്‍ ആദ്യം ചാടിയിറങ്ങി രക്ഷപെടുകയായിരുന്നു. തുടര്‍ന്നു റോഡിലേക്കിറങ്ങിയോടിയ ആന റോഡില്‍ ക്ഷേത്രത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഓട്ടോയും തകര്‍ത്തു.

ഇതിനിടെ അര മണിക്കൂറോളം ആനയുടെ പുറത്തിരുന്ന രണ്ടാമത്തെയാളും ചാടിരക്ഷപെടുകയായിരുന്നു. നിലത്തു വീണ ഇയാളെ നാട്ടുകാര്‍ പിടിച്ചു വലിച്ചു മാറ്റിയതോടെ ജീവന്‍ രക്ഷിക്കാനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button