ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ ആം ആദ്മി മത്സരിക്കുന്നു. ചെങ്ങന്നൂരില്‍ നടന്ന പ്രവര്‍ത്തന സംഗമത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നേതാക്കളായ സോമനാഥ് ഭാരതി , സഞജയ് സിംഗ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ജനങ്ങള്‍ തീരുമാനിക്കുന്ന വ്യക്തിയായിരിക്കും തങ്ങളുടെ സ്ഥാനാര്‍ഥിയെന്ന് ആം ആദ്മിയുടെ സംസ്ഥാന കണ്‍വീനര്‍ സി ആര് നീലകണ്ഠന് വ്യക്തമാക്കി.
Read Also: ഇന്ത്യ മുഴുവനും താമരയിലേയ്ക്ക് : ആത്മവിശ്വാസത്തോടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
വീടുകള്‍ കേന്ദ്രീകരിച്ച് സര്‍വേ, പ്രവര്‍ത്തകരുടെ അഭിപ്രായം എന്നിവ തേടിയ ശേഷമായിരിക്കും തീരുമാനം കൈക്കൊള്ളുന്നത്. അതേസമയം ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാന്, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം മുരളി, ബിജെപി സ്ഥാനാര്‍ത്ഥിയായി പി ശ്രീധരന്‍പിള്ള എന്നിവരായിരിക്കും മത്സരിക്കുക.
Post Your Comments