ദുബായ് : സാമ്പത്തിക മന്ത്രാലയം സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അനധികൃത വ്യാപാരങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കി രംഗത്ത്. ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കും പ്രചാരണത്തിനും വേണ്ടിയുള്ള 117 വെബ് പേജുകള്‍ ഇതിന്റെ ഭാഗമായി അടപ്പിച്ചു. മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശഹി 228 നിയമലംഘനങ്ങള്‍ മുന്‍ വര്‍ഷം പിടികൂടിയതായി പറഞ്ഞു.
read also: കുവൈറ്റില്‍ വ്യക്തിഗത വിവരം പുതുക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി സാമ്പത്തികാര്യ മന്ത്രാലയം
മുന്‍ വര്‍ഷം ഓണ്‍ലൈന്‍ വില്‍പ്പന സംബന്ധിച്ച് 1592 പരാതികളാണ് ലഭിച്ചത്. പ്രാദേശിക സര്‍ക്കാര്‍ കാര്യാലയങ്ങളുമായി സഹകരിച്ചാണ് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അനധികൃത വിപണനം തടയാന്‍ നടപടികള്‍ സ്വീകരിച്ചത്.
ദൈനംദിനം ഏറി വരികയാണ് വെബ്‌സൈറ്റുകളിലൂടെ പല ഉത്പന്നങ്ങളും വിറ്റഴിക്കുന്ന പ്രവണത. വ്യാപകമായി ഉപഭോക്തൃ നിയമങ്ങള്‍ പാലിക്കാതെ ഇലക്‌ട്രോണിക് ഉപകരണങ്ങളും വിറ്റഴിക്കപ്പെടുന്നു. വാങ്ങുന്നവര്‍ക്ക് ഇവ പരിശോധിക്കാനോ ഗുണമേന്മ ഉറപ്പാക്കാനോ കഴിയുന്നില്ല.
Post Your Comments