Latest NewsNewsIndia

ബിജെപി ചരിത്രവിജയം നേടിയപ്പോള്‍ പരസ്പരം കുറ്റപ്പെടുത്തി കോണ്‍ഗ്രസും സിപിഎമ്മും

 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയത്തില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും സിപിഎമ്മും. ചെങ്കോട്ടയായിരുന്ന ത്രിപുരയില്‍ കോണ്‍ഗ്രസ് മുഴുവനും ബിജെപിയായി മാറിയെന്നാണ് പിബി അംഗവും മുതിര്‍ന്ന നേതാവുമായ എം.എ. ബേബിയുടെ ആരോപണം.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് മികച്ച മുന്നേറ്റം നടത്താനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. ത്രിപുരയിലെ നഗരങ്ങളിലും ആദിവാസി മേഖലകളും സിപിഎമ്മിനെ കൈയ്യൊഴിഞ്ഞതാണ് തിരിച്ചടിയായത്.

also read:വിദ്യാര്‍ഥികളുടെ പുതുക്കിയ കണ്‍സെഷന്‍ നിരക്ക് ഇങ്ങനെ

തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി നടത്തിയ പ്രചരണങ്ങളും നൽകിയ വാഗ്‌ദാനങ്ങളും തന്നെയാണ് ബിജെപിയുടെ വിജയത്തിന് കാരണമായത്. ചെങ്കോട്ടയായിരുന്ന ത്രിപുരയില്‍ പോലും ബിജെപി അധികാരം ഉറപ്പിച്ചുകഴിഞ്ഞു. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. സമൂഹത്തിന്റെ താഴെ തട്ടിലേക്ക് പോലും ഇറങ്ങിയായിരുന്നു ബിജെപിയുടെ പ്രചരണം.തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ തന്നെ ബിജെപി വ്യക്തമായ ലീഡ് നേടിയെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button