അഗർത്തല: ത്രിപുരയിൽ ബി.ജെ.പിക്ക് തന്നെ ഭരണത്തുടർച്ചയെന്ന് ഏകദേശം ഉറപ്പിച്ച് കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ, 30 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. ഇതു ശരിവയ്ക്കുന്ന ഫലങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്നത്.
ഇതോടെ, ത്രിപുരയിൽ ആഹ്ലാദ പ്രകടനത്തിലേക്ക് കടന്നിരിക്കുകയാണ് ബി.ജെ.പി പ്രവർത്തകർ. ഫലം വരും മുൻപേ ജയം ഉറപ്പിച്ചുകഴിഞ്ഞു പ്രവർത്തകർ. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ ബി.ജെ.പി തങ്ങളുടെ ആധിപത്യം പുലർത്തിയിരുന്നു. ഒരു സമയത്ത് കാര്യങ്ങൾ മാറിമറിഞ്ഞെങ്കിലും ബി.ജെ.പി ലീഡ് തിരികെ പിടിക്കുകയായിരുന്നു. ഇത്തവണ കോൺഗ്രസുമായി ചേർന്ന് മത്സരിച്ചിട്ടും സിപിഎം കൂടുതൽ ക്ഷീണിക്കുന്നതിന്റെ സൂചനകളും ശക്തമാണ്. തിപ്ര മോത നിലവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 11 സീറ്റുകളിലാണ് ബി.ജെ.പി നിലവിൽ മുന്നേറുന്നത്.
കാല്‍നൂറ്റാണ്ടു നീണ്ട സി.പി.എം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. മേഘാലയയില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ സ്ഥിതിയാണുള്ളത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 20 സീറ്റിലാണ് മുന്നേറുന്നത്. കോണ്‍റാഡ് സാങ്മയുടെ എന്‍പിപി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി) 16 സീറ്റുകളിലാണ് മുന്നേറുന്നത്.
Post Your Comments