Latest NewsElection NewsIndiaElection 2019

ആദ്യഘട്ട വോട്ടെടുപ്പില്‍ വന്‍ കൃത്രിമം നടന്നതായി സീതാറാം യെച്ചൂരി

ത്രിപുരയില്‍ പോളിംഗ് കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്തു.

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ വന്‍ കൃത്രിമം നടന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബം​ഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ വന്‍ കൃത്രിമം നടന്നുവെന്ന് യെച്ചൂരി ആരോപിച്ചു.ബൂത്തുകളില്‍ അട്ടിമറി നടന്നുവെന്നും മിക്ക ഇടങ്ങളിലും സുരക്ഷാസേന ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇരു സംസ്ഥാനങ്ങളിലെ 464 ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ത്രിപുരയില്‍ പോളിംഗ് കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ അം​ഗമാണെങ്കില്‍ മര്‍ദ്ദിക്കുകയായിരുന്നു.

ആന്ധ്രപ്രദേശില്‍ ഉച്ചയ്ക്ക് രണ്ടോ മൂന്നോ മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്. അത് പുലര്‍ച്ചവരെ തുടര്‍ന്നു. യന്ത്രങ്ങള്‍ തകരാറിലായത് അപ്രതീക്ഷിതമാണ്.തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ഇതിനെതിരെ നടപടി എടുക്കണമെന്നും യെച്ചൂരി പറഞ്ഞു. കൃത്രിമം തുടരുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത നഷ്ടപ്പെടും. ഇക്കാര്യത്തില്‍ തങ്ങളുടെ പരാതികള്‍ ഉന്നയിക്കുന്നതിന് ഇടതുപക്ഷ നേതാക്കള്‍ കമ്മിഷനുമായി കൂടിക്കാഴ്ച നടത്തുമെന്നും യെച്ചൂരി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button