Latest NewsNewsIndia

ട്രെയിനിൽവെച്ചൊരു കല്യാണം: കാര്‍മികത്വം വഹിച്ചത് ശ്രീ ശ്രീ രവിശങ്കറും

 

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിവെയുടെ ചരിത്രത്തിൽ ആദ്യമായിട്ടാകും ഇത്തരമൊരു മുഹൂർത്തം ഉണ്ടാകുന്നത്. ട്രെയിനിൽവെച്ചൊരു കല്യാണം. സമൂഹത്തിലെ ഉന്നതർ വിവാഹത്തിനായി ലക്ഷങ്ങൾ പൊടിപൊടിക്കുമ്പോളാണ് ഇത്തരമൊരു ലളിതമായ ചടങ്ങും നടക്കുന്നത്. അധികം അലങ്കാരങ്ങൾ ഇല്ല. ആർഭാടങ്ങളില്ല.പൂക്കള്‍കൊണ്ട് ലളിതമായി അലങ്കരിച്ച കംപാര്‍ട്മെന്റ്. ഗോരഖ്പുറിനും ലക്നൗവിനും ഇടയില്‍ എവിടെയോ വച്ചു സച്ചിനും ജ്യോത്സ്നയും പരസ്പരം വരണമാല്യം ചാര്‍ത്തി! കാര്‍മികത്വം വഹിച്ചതു ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറും. ഇങ്ങനെയാണ് വിവാഹം നടത്തേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതും.

also read:അണ്‍ലിമിറ്റഡ് ഓഫറുകളുമായി വീണ്ടും ബിഎസ്എന്‍എല്‍

യുപിയില്‍ ജീവനകല പര്യടനത്തിനു പോകുന്ന വഴിയാണു രവിശങ്കർ ട്രെയിനിലെ കല്യാണം നടത്തിക്കൊടുത്തത്. വിവാഹധൂര്‍ത്ത് ഒഴിവാക്കാനുള്ള ആഹ്വാനമാണിതിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഇത്തരമൊന്ന് ആദ്യമായിരിക്കാമെന്ന് ശ്രീ ശ്രീ അനുയായികള്‍ പറയുന്നു. യുപി സ്വദേശിയായ സച്ചിന്‍ കുമാര്‍ ഫാര്‍മസിസ്റ്റാണ്. ജ്യോത്സ്ന സിങ് പട്ടേല്‍ കേന്ദ്രനികുതി വകുപ്പ് ഉദ്യോഗസ്ഥയും. ഇവരുടെ ഈ ലളിതമായ കല്യാണം ഏവർക്കും ഒരു ഉദാഹരണമാകട്ടെയെന്നും ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button