
തിരുവനന്തപുരം: പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. പോസ്റ്റ് പെയ്ഡ് മൊബൈലിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ റോമിംഗില്‍ ഉള്‍പ്പെടെ പരിധിയില്ലാത്ത സൗജന്യ കോളുകളും ഒരുമാസം 30 ജിബി ഡേറ്റയും ലഭ്യമാകും.
also read: രാജ്യത്ത് ബിഎസ്എന്‍എല്‍ 4ജി സേവനം ഉടന്‍ : 4-ജിയുടെ ആരംഭം ആദ്യം കേരളത്തിലെ ഈ സ്ഥലത്ത്
രാജ്യത്ത് എവിടെയും ഏത് നെറ്റ് വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാം. 30 ജിബി ഡേറ്റ ഉപയോഗിക്കുന്നതിനും ദിവസ പരിധിയില്ല. ഇന്റര്‍നെറ്റ് ഉപയോഗം മാസം 30 ജിബിയില്‍ കൂടിയാല്‍ പ്രത്യേക നിരക്ക് നല്‍കേണ്ടി വരും.
നിലവനില്‍ മറ്റു പ്ലാനുകള്‍ ഉപയോഗിക്കുന്ന പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കും ഈ പ്ലാനിലേക്ക് മാറാവുന്നതാണ്.
Post Your Comments