
അഗര്‍ത്തല: ത്രിപുരയിൽ സിപിഐഎം സ്ഥാനാര്‍ത്ഥി അന്തരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കൃഷ്ണപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും സംസ്ഥാന ഫിഷറീസ് മന്ത്രിയുമായ ഖഗേന്ദ്ര ജമാതിയ (64) ആണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിടയില്‍ ഗുരുതര രോഗബാധിതനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേഷിപ്പിചിരുന്നു. ശേഷം ദില്ലി ആള്‍ ഇന്ത്യാ ഇന്‍സിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് ഖഗേന്ദ്ര ജമാതിയ അന്തരിച്ചത്. 1983ല്‍ സിപിഐഎം അംഗമായ അദ്ദേഹം 1988 മുതല്‍ ആറു തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൃതദേഹം ദില്ലിയില്‍ നിന്നും ത്രിപുരയിലേക്ക് കൊണ്ട് വന്നു സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും.
ALSO READ ;പ്രവചനങ്ങളെല്ലാം തെറ്റിച്ചു ത്രിപുരയിലെ പുതിയ സർവേ ഫലം
Post Your Comments