Latest NewsNewsIndia

തടവുകാര്‍ക്ക് എച്ച്.ഐ.വി. ബാധ സ്ഥിതീകരിച്ചു

 

ലഖ്‌നൗ: ഗോരഖ്പുര്‍ ജയിലിലെ 23 തടവുകാര്‍ക്ക് എച്ച്.ഐ.വി. ബാധിച്ചതായി കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ജയിലുകളില്‍ ആരോഗ്യപരിശോധന കര്‍ശനമാക്കാന്‍ യു.പി. സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ ആരോഗ്യക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചു. 1400 തടവുകാര്‍ ഉള്ള ജയിലില്‍ 23പേര്‍ക്കാണ് എച്ച്.ഐ.വി. ബാധ കണ്ടെത്തിയത്. കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കും.

also read:മനസിന് ഇണങ്ങിയ അകത്തളങ്ങള്‍ ഒരുക്കാൻ ചില വഴികളിതാ

എച്ച്.ഐ.വി. ബാധയുണ്ടായത് ഏതുസാഹചര്യത്തില്‍ എന്നതുസംബന്ധിച്ച് പറയാനാകില്ലെന്ന് ജയില്‍ മേധാവി രമദാനി മിശ്ര വ്യക്തമാക്കി. യു.പി. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. എച്ച്.ഐ.വി. ബാധിതരായ 23 പേരും ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും എയ്ഡ്‌സ് പരിശോധനകള്‍ കാര്യക്ഷമമാക്കുമെന്ന് ജയില്‍ ഐ.ജി. പ്രമോദ് കുമാര്‍ മിശ്ര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button