വീടെന്നാൽ കേവലം കേറിക്കിടക്കാനുള്ള ഒന്നുമാത്രമല്ല, പിന്നെയോ അവ സ്വന്തം ഇഷ്ടങ്ങൾ അനുസരിച്ച് മാറ്റിയെടുത്ത് അവിടെ വസിക്കുമ്പോൾ സന്തോഷം തോന്നണം.ഒരു വീട് പണിത് കഴിയുമ്പോഴാണ് അകത്തളത്തിന്റെ ഭംഗിയെ കുറിച്ച് പലരും ചിന്തിക്കുക.
പുതിയ ഫര്‍ണിച്ചറുകളും അലങ്കാര വസ്തുക്കളും വാങ്ങി നിറക്കുന്നതല്ല അകത്തള ക്രമീകരണം.വീടിനകത്ത് സൗന്ദര്യവും സൗകര്യവും ഒരുപോലെ ഒത്തുചേരണം.വീട്ടിലേക്ക് കയറിചെല്ലുന്ന ഇടം മുതല്‍ ഒരോ ഇഞ്ചിലും മനസുപതിയണം. അതാണ് ഇന്റീരിയര്‍ ഡിസൈനറുടെ വിജയം. വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതശൈലിക്കും അഭിരുചിക്കും ഇണങ്ങുന്ന വിധം ഭാവിയിലേക്ക് അവരുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുമാണ് ഡിസൈനര്‍ പ്ളാന്‍ തയാറാക്കേണ്ടത്.
അകത്തളത്തെ സ്ഥലപരിമിതി, ജനല്‍,വാതില്‍ എന്നിവയുടെ സ്ഥാനം, വെളിച്ചം എത്തുന്ന സ്ഥലം , വീട്ടുടമയുടെ അഭിരുചി എന്നിവ മുന്‍നിറത്തിയാണ് ഇന്റീരിയര്‍ പ്ളാന്‍ ചെയ്യേണ്ടത്. ഏതു തരം ശൈലിയാണ് വീടിനിണങ്ങുന്നതെന്ന് നോക്കണം. സിംപിള്‍, റോയല്‍, എര്‍ത്തി, കളര്‍ഫുള്‍, ട്രഡീഷ്ണല്‍, കന്റംപററി, യൂറോപ്യന്‍ എന്നിങ്ങനെ വിവിധ ശൈലികളുണ്ട്.
ലിവിങ് സ്പേസിലേക്കുള്ള തുറക്കുന്ന വാതിലുകള്‍, ജനലുകള്‍ എന്നിവ മനസിലാക്കി വേണം ഫര്‍ണിഷ് ചെയ്യാന്‍.എല്ലാവര്ക്കും അഭിമുഖമായിരുന്ന് സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ വേണം സോഫ ഒരുക്കാന്‍.ടീപോയ്യുടെ ഉയരവും സോഫയുടെ ഉയരവുമായി ബന്ധം വേണം. ഇവിടെ ടി.വി വെക്കുകയാണെങ്കില്‍ അതിരിക്കുന്ന ഭിത്തി ഫോക്കല്‍ പോയിന്റായി വരുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്യേണ്ടത്.
ചുമര് അലങ്കാരത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ വാതിലും ജനലും വരുന്നവ തെരഞ്ഞെടുക്കാതെ ഒഴിഞ്ഞ ഭിത്തി കണ്ടത്തെണം. സ്റ്റോണ്‍ വെനീര്‍, ഡിസൈനര്‍ വെനീര്‍, ഗ്ളാസ് പാനല്‍സ്, കൊക്കോ പാനല്‍, ക്ളാഡിങ് സ്റ്റോണ്‍സ് എന്നിവകൊണ്ട് ചുമര്‍ഡിസൈന്‍ ചെയ്യാവുന്നതാണ്. വാള്‍പേപ്പര്‍, ടെക്ച്ചേഴ്സ്, പെയിന്റിങ്ങുകള്‍ എന്നിവയും നീഷേ സ്പേസിങ്ങും അകത്തളത്തിന്റെ മാറ്റ് കൂട്ടും.ഫര്‍ണിച്ചറും ആക്സസറീസും മുറിക്ക് നല്കുന്ന നിറത്തിനോട് ചേരുന്നതായിരിക്കണം. ലിവിങ് റൂമില്‍ ഏതെങ്കിലും നിറം ഉപയോഗിക്കരുതെന്ന നിയമമില്ല. വീടിന്റെ ശൈലിയുടെ ഉടമയുടെ താല്പര്യവുമനുസരിച്ച് നിറം നല്‍കാം.
Post Your Comments