റായ്പുർ: പോലീസ് ഏറ്റുമുട്ടൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ തെലുങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന നേതാവ് ഹരി ഭൂഷൺ ഉൾപ്പെടെ 12 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റു വിരുദ്ധ സേനയിലെ കമാൻഡോയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടലിൽ മൂന്നു പോലീസ് സേനാംഗങ്ങൾക്കു പരിക്കേറ്റു. ഇവരെ ഭദ്രാചലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആവശ്യമെങ്കിൽ തുടർ ചികിത്സയ്ക്കു റായ്പുരിലേക്കു മാറ്റുമെന്നും നക്സൽ വിരുദ്ധ സേന സ്പെഷൽ ഡയറക്ടർ ജനറൽ ഡി.എം അശ്വതി പറഞ്ഞു.
ALSO READ ;മാവോയിസ്റ്റ് ആക്രമണം: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
തെലുങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള പ്രത്യേക പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ റായ്പുരിൽ നിന്നും 500 കിലോമീറ്റർ അകലെയുള്ള തെലുങ്കാന-ഛത്തീസ്ഗഡ് അതിർത്തിയായ പുജരി കങ്കറിലെ വനത്തിലായിരുന്നു ഏറ്റുമുട്ടൽ.
Post Your Comments