ബംഗളൂരു: അങ്ങനെ ഐഎസ്എല്ലിലെ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി. അവസാന മത്സരത്തില്‍ ബംഗളൂരു എഫ്‌സിക്ക് എതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമിലായിരുന്നു ബംഗളൂരു രണ്ട് ഗോളുകളും നേടിയത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് സെമി കാണാതെ പുറത്തോട്ടുള്ള വാതില്‍ തുറന്നു.
also read: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുഴപ്പിച്ച് ഐഎസ്എല്‍ അധികൃതര്‍
18 മത്സരങ്ങളില്‍ അഞ്ച് തോല്‍വിയോടെ 25 പോയിന്റ് മാത്രമാണ് മഞ്ഞപ്പടയ്ക്കുള്ളത്. മത്സരത്തില്‍ പുര്‍ണ്ണസമയത്ത് ഇരു ടീമിനും ഗോള്‍ നേടാനായില്ല. എന്നാല്‍ 91-ാം മിനിറ്റില്‍ മിക്കുവും രണ്ട് മിനുറ്റിന്റെ ഇടവേളയില്‍ ഉദാന്ദ സിംഗും ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്ത് എത്തിക്കുകയായിരുന്നു. തോല്‍വിയോടെ സൂപ്പര്‍ കപ്പിനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ യോഗ്യതയും തുലാസിലായി. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സി നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.
Post Your Comments