കൊച്ചി: അഡ്വക്കേറ്റ് ബിഎ ആളൂരിനും മാനേജര്‍ക്കുമെതിരെ വധഭീഷണി മുഴക്കിയവരോട് ഹാജരാകാന്‍ പോലീസ് നിര്‍ദേശം. അഡ്വക്കേറ്റ് നവാസ് വലിയവീട്ടില്‍, അഡ്വക്കേറ്റ് എഎ ജലീല്‍ എന്നിവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകാനാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
also read: അഡ്വക്കേറ്റ് ബിഎ ആളൂരിനും
ജനുവരി 10-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് സാജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തി. അതിനെ തുടര്‍ന്നാണ് രണ്ടു പ്രതികള്‍ക്കും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇവര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേരള ബാര്‍ കൗണ്‍സിലിലും, ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷനിലും പരാതി കൊടുക്കുമെന്നും ആളൂരിന്റെ ഓഫീസ് അറിയിച്ചു
Post Your Comments