KeralaLatest NewsIndiaNews

മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു

 

പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാർ തല്ലിക്കൊന്ന മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആരോഗ്യമന്ത്രി കെ.കെ.ഷൈലജ, എം.ബി.രാജേഷ് എം.പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

also read:വിവാദ കവര്‍ ചിത്രം; പിന്തുണയുമായി ശാരദക്കുട്ടി

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം പരിഗണിക്കേണ്ടത് കോടതിയാണെന്നും എന്നാല്‍ എല്ലാ സഹായങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മധുവിന് നീതി ലഭിക്കാന്‍ എല്ലാം ചെയ്തിട്ടുണ്ട്. തുടര്‍ന്നും ഈ സഹകരണം പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് കുടുംബം നല്‍കിയ പരാതി മുഖ്യമന്ത്രി ഏറ്റുവാങ്ങി. മുക്കാലിയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മൂഖ്യമന്ത്രിയും സംഘവും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button