ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 17 വെടിയുണ്ടകള്‍ കണ്ടെടുത്തു. വെടിയുണ്ടകള്‍ ശുചിമുറിയില്‍ നിന്ന് പിടിച്ചെടുത്ത് നിമിഷങ്ങള്‍ക്കു ശേഷം ബാഗില്‍ വെടിയുണ്ടകളുമായി എത്തിയ ഒരു യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.
also read:കുത്തിയോട്ട വിവാദം: ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
ആയുധങ്ങളുമായി യാത്രക്കാരെ പിടികൂടുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ അളവില്‍ വെടിയുണ്ടകള്‍ കണ്ടെത്തുന്നത് ആദ്യാമായാണെന്ന് സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് പ്രതികരിച്ചു.
Post Your Comments