ദുബായ് : 2018 ലെ ഏറ്റവും വലിയ വാഹന നമ്പര്‍ ലേലത്തിനൊരുങ്ങുകയാണ് ദുബായ്. ഇതുവരെ പുറത്തിറക്കാത്ത 80 സ്‌പെഷ്യല്‍ നമ്പറുകളാണ് ഇത്തവണ ലേലത്തിനുള്ളത്.
2,3,4,5 എന്നീ ഡിജിറ്റല്‍ കോഡുകള്‍ക്ക് പുറമെ i,j,k,l,m,n,o,p,q,r,s,t and w എന്നീ സീരീസിലുള്ളവയും 98-ാമത് ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് ആര്‍.ടി.എ അധികൃതര്‍ അറിയിച്ചു. ദുബായ് ക്രീക്ക് ആന്‍ഡ് ഗോള്‍ഫ് യാട്ട് ക്ലബിനു സമീപമുള്ള പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ മാര്‍ച്ച് 10ന് 4.30നാണ് ലേലം നടക്കുക.
മാര്‍ച്ച് നാല് മുതല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് ആര്‍.ടി.എ അറിയിച്ചിട്ടുണ്ട്. w-22, t 400, t-6666 and 88888 എന്നീ നമ്പറുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ചില ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വാഹന ലൈസന്‍സിംഗ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മര്‍സൂഖി പറഞ്ഞു.
ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 25,000 ദിര്‍ഹം ചെക്ക് ഡെപോസിറ്റ് ചെയ്യേണ്ടതാണ്. മറ്റു ഫീസിനത്തിലേയ്ക്കായി 120 ദിര്‍ഹം അടയ്ക്കുകയും വേണം. ചെക്ക് ഫീസ് സഹിതം കൗണ്ടറില്‍ പണമടയ്ക്കുകയോ, ക്രെഡിറ്റ് കാര്‍ഡുകള്‍ ഹാജരാക്കുകയോ ചെയ്യാം. വിശദ വിവരങ്ങള്‍ക്കായി ആര്‍.ടി.എയുടെ കോള്‍സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. (8009090 )
Post Your Comments