
ദോഹ: 2022 ലോകക്കപ്പ് ദോഹയില്‍ നടക്കുമെന്ന് വ്യക്തമാക്കി ഫിഫ അധികൃതര്‍. ദോഹയില്‍ നിന്നു വേദി മാറ്റുന്ന യാതൊരു സാഹചര്യവും നിലവിലില്ലെന്നും ദോഹയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഫിഫ അധികൃതര്‍ അറിയിച്ചു. അതേസമയം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വേദി ബ്രിട്ടനിലേക്കോ അമേരിക്കയിലേക്കോ മാറ്റുമെന്നും വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഫിഫ പ്രസിഡണ്ട് ഇവാന്തിനോ തന്നെ പലതവണ ഫിഫ വേദി സംബന്ധിച്ചു നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സൗദി കായികമന്ത്രി ആലൂ ശൈഖ് നേരത്തെ ലോകക്കപ്പ് ദോഹയില്‍ നടക്കില്ലെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
Also Read : അത്‌ലറ്റിക് ലോകം ഇനി ദോഹയിലേക്ക്
കഴിഞ്ഞ ആഴ്ച ഫിഫ ഉന്നത സംഘം ഖത്തര്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു വരികയാണ്. മെട്രോ റെയില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും മുമ്പെ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.
Post Your Comments