ന്യൂഡല്‍ഹി: കളിക്കൂട്ടുകാരി പിങ്കി റെഡ്ഡി ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ അടക്കമുള്ളവരുടെ വെളിപ്പെടുത്തലുകള്‍ പരോക്ഷമായി തള്ളി രംഗത്ത്. “വളരെ സ്നേഹമുള്ള ദമ്പതികളായിരുന്നു ശ്രീദേവിയും ബോണിയും. ദുബായ് യാത്രയ്ക്കു തൊട്ടുമുമ്പും ശ്രീദേവിയുമായി സംസാരിച്ചിരുന്നതായി പിങ്കി പറഞ്ഞു. “ദുബായ് യാത്രയുടെ സമയത്ത് അവള്‍ വളരെ ക്ഷീണിതയായിരുന്നു. പനിക്കു ആന്റിബയോട്ടിക് കഴിക്കുകയാണെങ്കിലും ആ യാത്ര അവളുടെ ആഗ്രഹമായിരുന്നു.” എട്ടുവയസു മുതല്‍ കൂട്ടുകാരിയായ പിങ്കി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ബോണിയും ശ്രീദേവിയും തമ്മില്‍ എന്നെങ്കിലും കലഹിച്ചിട്ടുണ്ടെങ്കില്‍ അതിനര്‍ഥം അവര്‍ വളരെ സ്നേഹത്തിലും സന്തോഷത്തിലുമായിരുന്നു എന്നാണ്. ഇത്തരം ദൗര്‍ഭാഗ്യവേളയില്‍ ഇതു പോലെയുളള കാര്യങ്ങള്‍ പറയരുതെന്നും പിങ്കി പറഞ്ഞു. “ഞാന്‍ അവളുടെ വളര്‍ച്ച കണ്ടയാളാണ്. അതിനാല്‍, മരണം എന്നെ നടുക്കി. ഞങ്ങള്‍ തകര്‍ന്നു പോയി. ചൊവ്വാഴ്ച ബോണി കപൂറിനെ വിളിച്ചിരുന്നു. ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള കള്ളക്കഥകള്‍ അദ്ദേഹത്തെ തളര്‍ത്തി. ഇത്തരം ദൗര്‍ഭാഗ്യവേളയില്‍ ഇതു പോലെയുളള കാര്യങ്ങള്‍ പറയരുത്” – അവര്‍ പറഞ്ഞു.
ശ്രീദേവിയുടെ മരണശേഷം പല സൗന്ദര്യശസ്ത്രക്രിയകള്‍ക്കു വിധേയയായതിനെയും കൊഴുപ്പു നീക്കാന്‍ നടത്തിയ ചികിത്സയെയും കുറിച്ചുമാണ് ആളുകളുടെ വര്‍ത്തമാനം. ഇതു തന്നെ വേദനിപ്പിക്കുന്നു. തന്റെ കൂട്ടുകാരിയുടെ മരണം പോലും തമാശയാക്കുന്നു. ഇത്തരം നിസാരകാര്യങ്ങള്‍ക്കു പകരം മരിച്ച നടിയുടെ നല്ലകാര്യങ്ങള്‍ ഓര്‍ക്കരുതോയെന്നും പിങ്കി ചോദിച്ചു. പിങ്കിയുടെ പിതാവായിരുന്നു ശ്രീദേവി അഭിനയിച്ച ചാന്ദ്നിയുടെ നിര്‍മാതാവ്. തന്റെ മകളുടെ കുഞ്ഞിന്റെ കുളിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ നവംബറില്‍ രണ്ടുമണിക്കൂര്‍ വിമാനയാത്ര ചെയ്ത് ശ്രീദേവി ഹൈദരാബാദിലെത്തി. അന്നാണ് അവസാനമായി കണ്ടതെന്നും പിങ്കി അനുസ്മരിച്ചു.
Post Your Comments