രാജസ്ഥാൻ: വിശപ്പടക്കാൻ രണ്ട് ചപ്പാത്തിക്കായി യാചിച്ച സ്ത്രീക്ക് ക്രൂര മർദനം. രാജസ്ഥാനിലെ ജോധ്പ്പൂരില്‍ ജില്ലയിലാണ് സംഭവം. ജോധ്പ്പൂർ ജില്ല ആശുപത്രിൽ കാന്റീന് നടത്തുന്ന ലാജ് പത്ത് റായ് സിന്ധി എന്ന വ്യക്തിയാണ് ഈ ക്രൂരത കാട്ടിയത്. മാനസിക രോഗിയായ യുവതി ഡോക്ടറെ കണ്ട ശേഷം കാന്റീനിൽ തന്റെ കൈയ്യിൽ പണമില്ലെന്നും രണ്ടു ചപ്പാത്തി തന്നു സഹായിക്കണമെന്നും അപേക്ഷിക്കുകയായിരുന്നു. കാന്റീനില്‍ തിരക്കുള്ള സമയമായിരുന്നു അപ്പോള്‍. ലാജ് പത്ത് റായ് ഇവരെ ആട്ടിയോടിക്കാൻ ശ്രമിച്ചെങ്കിളിയും ഇവർ അവിടെ തന്നെ നിന്നു. ഇതോടെ ഇവരെ മർദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. നിര്‍ധനരായ രോഗികള്‍ക്ക് കുറഞ്ഞചിലവില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ സഹായത്തോടെ ‘ മാനവ ധര്‍മ്മ സേവാ ട്രസ്റ്റ് ‘ രൂപികരിച്ചിട്ടുണ്ട്, ഇതിന്റെ ചെയര്മാന് കൂടിയായ ലാജ് പത്ത് റായ്.
also read:മുരുകന്റെ മരണം; സര്‍ക്കാര്‍ നടപടി തുടങ്ങി
ലോക്കല്‍ നേതാവ് കൂടിയായ ലാജ് പത്ത് യുവതിയുടെ മുടിയില്‍ കടന്നുപിടിച്ചു റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടു പോയി കാലുകൊണ്ട് തൊഴിക്കുകയും അടിക്കുകയും ചെയ്യുന്ന രംഗം ആഹാരം കഴിക്കാന്‍ വന്ന ആളുകള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടത് വൈറലാകുകയും തുടര്‍ന്ന് പോലീസ് രംഗത്ത് വരുകയുമായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതല്ലാതെ രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം ലാജ്പത് റായ് യെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോള്‍ ഈ സംഭവത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments