KeralaLatest NewsNews

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് കുമ്മനം

ആലപ്പുഴ:ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ചെങ്ങന്നൂരില്‍ ബിജെപി നേതൃയോഗം ചേര്‍ന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപി കേന്ദ്രതെരെഞ്ഞെടുപ്പ് കമ്മിറ്റിയാവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. എന്നാല്‍ മുന്‍ സംസ്ഥാനഅധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഏകദേശ ധാരണയായിരിക്കുന്നത്.

രാഷ്ടീയ സാഹചര്യങ്ങള്‍ മാറി വരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനവാസി മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവ ചെങ്ങന്നൂരില്‍ വിലയിരുത്തപ്പെടും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ ബിജെപി അതീവ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ഇറക്കിയ ശേഷം സ്ഥാനാര്‍ഥിയെ ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ചെങ്ങന്നൂരില്‍ നടന്ന സംസ്ഥാനനേതൃയോഗത്തില്‍ സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എംടി രമേശ് തുടങ്ങിയവരും പങ്കെടുത്തു. എന്‍ഡിഎ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. ബിഡിജെഎസിന് രാജ്യസഭയിലേക്ക് സീറ്റ് നല്‍കിയാവും ബിജെപി നേതൃത്വം അനുനയിപ്പിക്കുക. ബിഡിജെഎസ് മുഴുവന്‍ സന്നാഹങ്ങളോടും കൂടി ചെങ്ങന്നൂരില്‍ ബിജെപിക്ക് ഒപ്പമുണ്ട്. മാര്‍ച്ച്‌ 11 ന് ചെങ്ങന്നൂരില്‍ നടക്കുന്ന എന്‍ഡിഎ കണ്‍വെന്‍ഷനോടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നണി തുടക്കം കുറിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button