Latest NewsIndia

ഐഎന്‍എക്സ് മീഡിയ കേസ് ; കാര്‍ത്തി ചിദംബരത്തെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ഐഎന്‍എക്സ് മീഡിയ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ അ​ഞ്ചു ദി​വ​സ​ത്തേ​ക്കു കൂ​ടി സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ര​ണ്ടാ​ഴ്ച​ത്തെ ക​സ്റ്റ​ഡി ആവശ്യപ്പെട്ടെങ്കിലും ഡ​ൽ​ഹി പ​ട്യാ​ല കോ​ട​തി ഈ ​മാ​സം ആ​റു വ​രെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി അനുവദിക്കുകയായിരുന്നു. അതേസമയം സിബിഐയുടെ റിമാന്‍ഡ് അപേക്ഷയും കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷയും പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് യു​കെ​യി​ൽ​നി​ന്ന് ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ കാ​ർ​ത്തി​യെ ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള സി​ബി​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഒ​രു ദി​വ​സ​ത്തേ​ക്ക്  ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. പി. ​ചി​ദം​ബ​രം കേ​ന്ദ്ര ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ലത്ത് ഇളവുകൾ നേടി എടുത്ത് ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യി​ലേ​ക്കു മൗ​റീ​ഷ്യ​സി​ൽ​നി​ന്ന് 305 കോ​ടി​യു​ടെ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​നു ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നെ​ന്നാ​ണു സി​ബി​ഐ കാ​ർ​ത്തി​ക്കെ​തി​രെ കണ്ടെത്തിയ കുറ്റം. ​എ​ൻ​എ​ക്സി​ൽ​നി​ന്നു ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ഫീ​സാ​യി പ​ത്തു​ല​ക്ഷം രൂ​പ കാർത്തി വാ​ങ്ങി​യ​താ​യും കണ്ടെത്തിയിരുന്നു.

ALSO READ ;കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button