Latest NewsKeralaNews

ക്ഷേത്രാചാരത്തെ അവഹേളിച്ച ഡിവൈഎഫ്ഐ നേതാവിന്റെ പോസ്റ്റ് വിവാദത്തില്‍

കോട്ടയം: കോട്ടയം വെള്ളുത്തുരുത്തി ഭഗവതി ക്ഷേത്രത്തെയും ക്ഷേത്ര ആചാരത്തെയും അവഹേളിച്ചു കൊണ്ടുള്ള ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് സിജിത്ത് കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. ക്ഷേത്രത്തെ അശ്ലീലവാക്കുകള്‍ ഉപയോഗിച്ച് ആക്ഷേപിച്ച സംഭവത്തിനെത്തിരെ പ്രതിഷേധവുമായി ഭക്തജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

വെള്ളുത്തുരുത്തി ഭഗവതി ക്ഷേത്രത്തെയും ക്ഷേത്രാചാരത്തിന്റെ ഭാഗമായുള്ള കുംഭകുട ഘോഷയാത്രയെയും മോശമായി ചിത്രീകരിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്. ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ നടന്ന കുംഭകുട ഘോഷയാത്ര അലങ്കോലപ്പെടുത്താന്‍ ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതോടെ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഡിവൈഎഫ്ഐ നേതാവ് സോഷ്യല്‍ മീഡിയ വഴി ക്ഷേത്രത്തെ അധിക്ഷേപിച്ചത്.

Also Read : മുലയൂട്ടലിന്റെ മഹത്വം വിളിച്ചറിയിച്ച് ദമ്പതികളുടെ ഫേസ്ബുക്ക് പോസ്റ്റ്

പിന്നാലെ ഡിവൈഎഫ്ഐ നേതാവിനെതിരെ നിരവധി പ്രതിഷേധങ്ങളും കമന്റുകളും എത്തി. എന്നാല്‍, ക്ഷേത്രത്തെ അധിക്ഷേപിച്ച വാക്കുകളെ പിന്തുണച്ച് സിജിത്തിന്റെ ചില സുഹൃത്തുക്കള്‍ രംഗത്തെത്തി. അവയും ക്ഷേത്രത്തെയും വിശ്വാസത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ്. സംഭവത്തിനെതിരെ പ്രതിഷേധവുമായി ഭക്തജന സംഘടനകള്‍ രംഗത്തെത്തി. സിജിത്തിനെതിരെ പ്രദേശത്തെ അമ്മമാരുടെ നേതൃത്വത്തില്‍ പോസ്റ്ററുകള്‍ പതിച്ചു. പ്രതിഷേധ പരിപാടികള്‍ക്കൊപ്പം നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഹൈന്ദവ സംഘടനകളുടെ തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button