കോട്ടയം: മന്ത്രി എംഎം മണിയെയും കെഎം മാണിയേയും രൂക്ഷമായി വിമര്‍ശിച്ച് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഇന്ന് മലപ്പുറത്ത് ആരംഭിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.
സിപിഎമ്മിനെതിരെയും എംഎം മണിക്കെതിരെയും മൂന്നാര്‍ കൈയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് രൂക്ഷ പരാമര്‍ശമാണ് റിപ്പോര്‍ട്ടിലുള്ളത്. മന്ത്രി മണിയുടെ നേതൃത്വത്തില്‍ സി.പി.ഐ. മന്ത്രിമാരെ മോശക്കാരാക്കാന്‍ ശ്രമം ഉണ്ടായി. കുടിയേറ്റ മേഖലകളിലും പൊതുജനങ്ങള്‍ക്കിടയിലും സി.പി.ഐ. മന്ത്രിമാരുടെ പ്രതിഛായ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടന്നു. മുന്നണിയില്‍ പരിഹരിക്കേണ്ട വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്തു സി.പി.ഐയെയും സി.പി.ഐ. മന്ത്രിമാരെയും അപഹാസ്യരാക്കാന്‍ ശ്രമം നടന്നു. മന്ത്രി മണിയുടെ ചില പരാമര്‍ങ്ങള്‍ സി.പി.ഐ. മന്ത്രിമാരെ സംശയദൃഷ്ടിയോടെ കാണാനിടയാക്കിയെന്നും റിപ്പോര്ട്ടിലുണ
also read: മുന്നണി പ്രവേശനത്തെക്കുറിച്ച് കെഎം മാണിക്ക് പറയാനുള്ളതിങ്ങനെ
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ കാരണം യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നടന്ന ബാര്‍ കോഴഉള്പ്പെടെയുളള അഴിമതികളാണ്. അന്നത്തെ അഴിമതി വിഷയങ്ങളില്‍ ഭാഗമായിരുന്ന കെ.എം. മാണിയെ ഇടതുമുന്നണിയുടെ ഭാഗമാക്കാന്‍ സി.പി.എം. അമിതവ്യഗ്രത കാട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ കൂട്ടുന്നത് ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ്. പ്രത്യേക നയങ്ങളുടെയും പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണിയുടെ പ്രവര്‍ത്തനം. ഇത് ജനങ്ങള്‍ അംഗീകരിച്ചതാണ് ഇടതുമുന്നണി അധികാരത്തിലെത്തുന്നതിന് കാരണമായത്. മുന്നണി ബന്ധം ശിഥിലമാകുന്ന ഒരു പ്രവര്‍ത്തനവും ആരുടെയും ഭാഗത്തുനിന്നുണ്ടാകരുതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments