കോട്ടയം: മാണിയുടെ കൂറുമാറ്റം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ യുഡിഎഫുമായി ശക്തമായ യുദ്ധത്തിനാണ് മാണിയുടെ പുറപ്പാട്. കെ.എം.മാണി തന്റെ നിലപാട് മയപ്പെടുത്താതെ രംഗത്തെത്തിയിരിക്കുകയാണ്. ഏത് മുന്നണിയിലേക്ക് പോകണമെന്ന് താന്‍ തീരുമാനിക്കുമെന്നാണ് മാണി പറയുന്നത്.
ഇപ്പോള്‍ സ്വന്തംകാലിലാണ് നില്‍ക്കുന്നത്. ഇപ്പോള്‍ ഒരു മുന്നണിയിലും ചെല്ലാമെന്ന് പറഞ്ഞിട്ടില്ല. അത് താന്‍ തന്നെ തീരുമാനിക്കും. ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് മാണിയാണെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണണന്‍ എം.എല്‍.എയുടെ പ്രസ്താവന ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് രംഗത്തെത്തിയതാണ് മാണിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.
Post Your Comments