ഹൈദരാബാദ്: സ്‌കൂൾ പരീക്ഷയ്ക്ക് കോപ്പിയടിച്ചാല്‍ ജയില്‍ ശിക്ഷ നല്‍കുമെന്ന മുന്നറിയിപ്പുമായി തെലങ്കാന വിദ്യാഭ്യാസ വകുപ്പ്. ചില സ്‌കൂളുകളില്‍ കൂട്ടക്കോപ്പിയടിക്ക് അധികൃതര്‍ ഒത്താശ നല്‍കുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇനിമുതല്‍ കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വിദ്യാര്‍ഥികളെ ജയില്‍ശിക്ഷയ്ക്ക് വിധേയരാക്കുന്നതിന് പുറമെ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുകയും ചെയ്യും. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷ ആരംഭിക്കുകയാണ്. 2,500 സെന്ററുകളിലായി ഇത്തവണ 5.60 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നുണ്ട്.
also read:ഷുഹൈബ് വധം; ഒരാള്‍ അറസ്റ്റില്‍
സ്‌കൂളിന്റെ വിജയ ശതമാനം ഉയർത്താൻ പല സ്‌കൂൾ അധികൃതരും കോപ്പിയടിക്ക് ഒത്താശ ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു. ഇത് കർശനമായും ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ നടപടി. 400 സെന്ററുകളില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചുകഴിഞ്ഞു. പരീക്ഷ ക്രമക്കേട് ഒഴിവാക്കാനായി ക്യാമറകള്‍ ഘടിപ്പിക്കാനും പരിശോധന കര്‍ശനമാക്കാനും ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.
Post Your Comments