Latest NewsKeralaNews

നൂലിയോട് വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു

തിരുവനന്തപരം: തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട് വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി  പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡിൽ സിപിഎം സിറ്റിംഗ് സീറ്റ് ആണ് 110 വോട്ടിന് ബിജെപി  പിടിച്ചെടുത്തത്. ബിജെപി സ്ഥാനാർഥി ആര്‍.   എസ്. അജിതകുമാരിയാണ് ഇവിടെ ജയിച്ചത്. 2015-ൽ 108 വോട്ടിന് സിപിഎം  വിജയിച്ച വാർഡാണ് ഇത്.

സിപിഎമ്മിലെ സുജാ സുരേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ‌ഉപതെരഞ്ഞെടുപ്പ് നടന്നത് . എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎമ്മിലെ കെ എസ് മിനിയാണ് മത്സരിച്ചത് . യുഡിഎഫിനു വേണ്ടി പി ലേഖയും മത്സരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button