അഹമ്മദാബാദ്: പെട്രോളിനും ഡീസലിനും വാറ്റ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ഗുജറാത്ത് നിയമസഭയില്‍ പ്രതിഷേധിച്ച 15 കോണ്‍ഗ്രസ് എംഎല്‍എമാരെ സസ്പെൻഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് ഇവരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. മറ്റൊരു കോൺഗ്രസ് എം.എൽ.എയും രണ്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Read Also: പോലീസ് വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപെട്ടു
പെട്രോളിനും ഡീസലിനും മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചുള്ള വിശദാശങ്ങള്‍ ആവശ്യപ്പെടുകയും ഇന്ധനത്തിനു നികുതികുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നും ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ് അംഗം വിമല്‍ ചുദാസമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ തള്ളിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
Post Your Comments