Latest NewsIndiaNews

അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി

ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദിക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ മെയില്‍ അയച്ചു. നിര്‍ബന്ധമായും അടുത്ത ആഴ്ച്ച ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നീരവ് മോദി അന്വേഷണവുമായി സഹകരിക്കില്ലെന്നാണ് മറുപടി നല്‍കിയത്. വിദേശത്ത് ബിസിനസ് ഉള്ളതിനാല്‍ ഇന്ത്യയില്‍ എത്താനാകില്ലെന്ന് നീരവ് അറിയിച്ചു. നീരവ് നിലപാട് അറിയിച്ചത് സിബിഐയ്ക്ക് അയച്ച കത്തിലാണ്.

read also: നീരവ് മോദി നടത്തിയത് 11400 കോടി രൂപയുടെ തട്ടിപ്പ് മാത്രമല്ല; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

നീരവ് നടത്തിയ ബാങ്ക് തട്ടിപ്പ് 20,000 കോടി കവിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീരവ് മോദിയ്ക്കും ബിസിനസ് പങ്കാളി മെഹുല്‍ ചോസ്‌കിയ്ക്കും വായ്പകള്‍ നല്‍കിയ മറ്റു 16 ബാങ്കുകളില്‍നിന്നു കൂടി വിശദാംശങ്ങള്‍ തേടി. ഇപ്പോള്‍ സിബിഐയും ഇഡിയും പിഎന്‍ബിയില്‍ ഇവര്‍ നടത്തിയ 11,300 കോടി രൂപയുടെ വായ്പാത്തട്ടിപ്പാണ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button