പാറ്റ്ന: മുസഫര്‍ പൂരില്‍ എസ് യൂവി ഇടിച്ച് ഒന്‍പത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചിരുന്ന ബി.ജെ.പി നേതാവ് മനോജ് ബെയ്ത്ത പൊലീസില്‍ കീഴടങ്ങി. ഇയാള്‍ നേപ്പാളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കീഴടങ്ങല്‍. അപകടത്തില്‍ പരിക്കു പറ്റിയിരുന്ന ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫെബ്രുവരി 24 നാണു ഒൻപതു കുട്ടികളുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്.ഒന്‍പത് സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സി.സി ടി.വി ദൃശ്യങ്ങളില്‍ വാഹനമോടിച്ചത് ബെയ്ത്ത തന്നെയാണെന്ന് വ്യക്തമായിരുന്നു. അപകടത്തെ തുടര്‍ന്ന് ബെയ്ത്തയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Post Your Comments