Latest NewsCinemaNewsIndia

ശ്രീദേവിയുടേത് സ്വാഭാവിക മരണമോ? സംശയങ്ങളുയര്‍ത്തി സുബ്രമണ്യന്‍ സ്വാമി

ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് സംശയവുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. മദ്യപിക്കാത്ത ശ്രീദേവിയുടെ രക്തത്തില്‍ എങ്ങനെ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്നും അതില്‍ എന്തൊക്കെയോ ദുരൂഹദതയുണ്ടെന്നുമാണ് അദ്ദേഹം ഉന്നയിക്കുന്ന സംശയം. ശ്രീദേവി മദ്യപിക്കാറില്ലെന്ന് അവരുടെ അടുത്തവൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ സുബ്രമണന്‍സ്വാമിയുടെ സംശയവും വളരെ പ്രസക്തമുള്ളതുതന്നെയാണ്.

Also Read : ശ്രീദേവിയുടെ മരണശേഷം അര്‍ദ്ധരാത്രിയില്‍ ബോണി കപൂര്‍ അമര്‍ സിംഗിനെ വിളിച്ചു: വിശദാംശങ്ങള്‍ പുറത്ത്

ശ്രീദേവിയുടെ മരണത്തില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നും അന്വേഷണം ശക്തമാക്കണമെന്നുമാണ് സുബ്രമണന്റെ ആവശ്യം. അതേസമയം ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടായിരുന്നു. ഈ സൂചനകളെല്ലാം നോക്കുമ്പോള്‍ ശ്രീദേവിയുടേത് സ്വാഭാവിക മരമമാണെന്ന് വാദം ഒട്ടുമ വിശ്വസനീയമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button