ദുബായ്•നടി ശ്രീദേവിയെ ദുബായിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചതിന് പിന്നാലെ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂറിന്റെ പാസ്പോര്‍ട്ട് ദുബായ് പോലീസ് കണ്ടുകെട്ടിയതായി സൂചന. അന്വേഷണം പൂര്‍ത്തിയാകും വരെ ദുബായ് വിടരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബോണി കപൂറും കുടുംബവും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ശ്രീദേവിയുടെ മരണത്തില്‍ ബന്ധുക്കള്‍ പറഞ്ഞതൊന്നും ദുബായ് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്.
ദുബായ് ജുമൈറ ടവേഴ്സ് ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ വീണ് മരിക്കുകയായിരുന്നു എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നിഗമനം. എന്നാല്‍ തലയില്‍ എങ്ങനെ മുറിവ് ഉണ്ടായി എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. മരണ റിപ്പോര്‍ട്ടിലെ അസ്വഭാവികത മൂലം വിശദമായ അന്വേഷണത്തിനായി കേസ് ദുബായ് പ്രോസിക്യൂഷന് കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായി ഹോട്ടല്‍ മുറി സീല്‍ ചെയ്തിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ബാത്ത്ടബ്ബില്‍ വീണ് മരിക്കുക എന്നത് വിശ്വസനീയമല്ലെന്ന് പോലീസ് കണ്ടെത്തി. ഇവിടെ ബാത്ത്ടബ്ബിലും എല്ലാ സുരക്ഷാ ക്രമീകരണങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ സ്വാഭാവിക മരണത്തിന്റെ സാധ്യത തള്ളിക്കളയുകയാണ് പോലീസ്.
അന്വേഷണം നീളുന്നതിനാല്‍ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് ഇനിയും ദിവസങ്ങള്‍ വൈകിയേക്കുമെന്നാണ് സൂചന. സമാന കേസുകളില്‍ മൃതദേഹം നാട്ടിലേയ്ക്ക കൊണ്ടുപോകുന്നത് മൂന്ന് ദിവസം വരെ വൈകുമെന്ന് ഇന്ത്യന്‍ എംബസി അധികൃതരും വ്യക്തമാക്കുന്നു.
Post Your Comments