മുംബൈ: പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് സിനിമയായ ശ്രീദേവി ബംഗ്ലാവിനെതിരെ നിയമനടപടിക്കൊരുങ്ങി ബോണി കപൂര്‍. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവയുടെ കഥയാണ് ചിത്രം പറയുന്നതെന്നാരോപിച്ചാണ് ഭര്‍ത്താവ് ബോണി കപൂര്‍ രംഗത്തെത്തിയിരിക്കുന്നത്.
ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചു. അതേസമയം, നോട്ടീസിന് മറുപടി നല്‍കുമെന്നും സിനിമയുടെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി അറിയിച്ചു. 70 കോടി രൂപ ബജറ്റിലാണ് ശ്രീദേവി ബംഗ്ലാവ് നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments