കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നോതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്നീ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ശുഹൈബിനെ കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസം മുൻപേ പ്രതികൾ ഷുഹൈബിനെ പിന്തുടർന്നിരുന്നു എന്നാണ് മൊഴി. രണ്ട് ദിവസവും ഷുഹൈബിനൊപ്പം കൂട്ടുകാർ ഉണ്ടായിരുന്നതിനാൽ പ്രതികൾക്ക് കൃത്യം നിർവഹിക്കാനാണയില്ല.
പതിനൊന്നാം തീയതി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഷുഹൈബ് പോയതും പദ്ധതി പാളുന്നതിന് കാരണമായി. 12 ന് രാവിലെ ഷുഹൈബിനെ പിന്തുടരുന്നതിനിടെ ഒരു വാള്‍ നഷ്ടപ്പെട്ടു. ഈ വാള്‍ പോലീസ് മുമ്ബ് കണ്ടെത്തിയിരുന്നു. പന്ത്രണ്ടിന് വൈകിട്ടാണ് ആകാശ് തില്ലങ്കേരി അക്രമി സംഘത്തിനൊപ്പം ചേര്‍ന്നത്. അന്നു രാത്രി 10.50 ന് തെരൂരിലെ തട്ടുകടയില്‍ വച്ച് അക്രമി സംഘം ഷുഹൈബിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. അക്രമി സംഘത്തിലെ ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു.
പിടികൂടിയ പ്രതികളുമായി അന്വേഷണ സംഗം തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട വഴി , കാര്‍ മാറി കയറിയ സ്ഥലം തുടങ്ങിയ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. കണ്ണൂര്‍ സെപഷ്യല്‍ സബ് ജയില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ുന്നതിനയായി കസ്റ്റഡിയില്‍ വിട്ടിരുന്നു. മട്ടന്നൂര്‍ സി.ഐ എ.വി ജോണ്‍, എസ്.ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയി ലാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കാര്‍ ഫോറന്‍സിക്ക് വിദഗ്ദര്‍ പരിശോധിച്ചിരുന്നു.
also read:ദുരൂഹത : ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തേക്കും
Post Your Comments