റഷ്യ: സിറിയയിലെ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനായി റഷ്യന്‍ വാര്‍ത്താ ചാനല്‍ ഉപയോഗിച്ച വീഡിയോ ഫൂട്ടേജാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വീഡിയോ ഗെയിമില്‍ നിന്നുള്ള ഫൂട്ടേജാണ് വാര്‍ത്തയ്ക്കായി ചാനല്‍ ഉപയോഗിച്ചത്. റഷ്യന്‍ ആര്‍മിക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോയിലാണ് വീഡിയോ ഗെയിം ഫൂട്ടേജ് ഇടം പിടിച്ചത്.
റഷ്യയിലെ ചാനല്‍ വണ്‍ ടിവിയിലാണ് ഇത് ബ്രോഡ്കാസ്റ്റ് ചെയ്തത്. പ്രധാന പരിപാടിയായ വ്രെമ്യയുടെ ഇടയിലാണ് ഫൂട്ടേജ് കാണിച്ചത്. ഒരു ട്രക്ക് ആക്രമിക്കപ്പെടുന്നതിന്റെ വൂഡിയോയായിരുന്നു ദൃശ്യത്തില്‍ ഉണ്ടിയിരുന്നത്.
alsopp read: ശ്രീദേവിയുടെ മരണം ടിവി ചാനലുകള്‍ സര്‍ക്കസ് ആക്കുമ്പോള്‍
ഞായറാഴ്ചയാണ് ഇത് ബ്രോഡ്കാസ്റ്റ് ചെയ്തത്. റഷ്യന്‍ സായുധ സേനയുടെ നേട്ടങ്ങളെ പുകഴ്ത്തുന്നതായിരുന്നു വീഡിയോ റിപ്പോര്‍ട്ട്. എന്നാല്‍ അവസാനം റിപ്പോര്‍ട്ട് തമാശയാവുകയായിരുന്നു. അര്‍മ-3 എന്ന ഗെയിമിലെ ദൃശ്യമാണ് റിപപ്പോര്‍ട്ടില്‍ ഉപയോഗിച്ചത്.
റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്ന രണ്ടാം ഫൂട്ടേജ് വീഡിയോ ഗെയിമിന്റേതാണെന്ന് ഗെയിം കമ്പനി പറയുന്നു. മാത്രമല്ല തങ്ങളുടെ ഫൂട്ടേജ് ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതിയും നല്‍കിയിട്ടില്ലെന്ന് കമ്പനി പറയുന്നു.
Post Your Comments