Latest NewsNewsTechnology

പുത്തന്‍ പരീക്ഷണവുമായി ട്വിറ്റര്‍

പുത്തന്‍ പരീക്ഷണത്തിനായി ട്വിറ്റര്‍ തയ്യാറെടുക്കുന്നു. ന്യൂസ് ചാനലുമായിട്ടാണ് ട്വീറ്റര്‍ എത്തുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ മീഡിയാ കമ്പനി ബ്ലൂം ബര്‍ഗുമായി ചേര്‍ന്നാണ് ട്വിറ്റര്‍ ചാനൽ ആരംഭിക്കുന്നത്. ട്വിറ്ററാണ് വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത്. അതേ ഇടത്തില്‍ 24 മണിക്കൂര്‍ വീഡിയോ സ്ട്രീം ചെയ്യാവുന്ന ചാനല്‍ തുടങ്ങിയാല്‍ അത് എല്ലാര്‍ക്കും ഏറെ ഉപകാരപ്പെടുമന്നാണ് ബ്ലൂംബര്‍ഗിന്‍റെ കണക്കുകൂട്ടല്‍. ട്വിറ്റര്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലായുള്ള ബ്ലൂംബര്‍ഗ് ബ്യൂറോകളുടെ സഹായത്തോടെയാവും ചാനല്‍ തുടങ്ങുന്നത്.
എന്നാല്‍ യൂട്യൂബാണ് ഈ മേഖലയില്‍ ഏറ്റവും അധികം പണം വാരിക്കൊണ്ടിരിക്കുന്നത്. മത്സരം മുറുകിയതോടെ ടെലിവിഷന്‍ പരസ്യവിപണിയില്‍ നിന്ന് ഓണ്‍ലൈനിലേക്ക് പരസ്യ വിപണിയുടെ മാറ്റം വലിയ വേഗത്തിലാണ് നടക്കുന്ന്ത്. ഈ കളം പിടിക്കാനാണ് ഇപ്പോള്‍ ട്വിറ്ററും പുതിയ 24 മണിക്കൂര്‍ ചാനല്‍ ലോഞ്ചിലൂടെ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button