വാഷിങ്ടണ്‍: വാര്‍ത്താ ചാനലിൽ കാലാവസ്ഥാ വാര്‍ത്തയ്ക്കിടെ സ്‌ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ട പ്രേക്ഷകർ ഞെട്ടി. വാര്‍ത്താ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞ ലൈംഗിക ദൃശ്യങ്ങള്‍ കണ്ടാണ് പ്രേക്ഷകര്‍ അമ്പരന്നത്. ഞായറാഴ്ച വൈകുന്നേരം വാഷിങ്ടണിലെ പ്രാദേശിക വാര്‍ത്താ ചാനലായ ‘ക്രെം’ ആണ് വർത്തയ്ക്കിടെ അബദ്ധത്തില്‍ അശ്ലീല വീഡിയോ സംപ്രേഷണം ചെയ്തത്.
കാലാവസ്ഥാ ശാസ്ത്രജ്ഞയായ മൈക്കേല്‍ ബോസ് കാലാവസ്ഥാ പ്രവചനം ഉള്‍പ്പെടെയുള്ളവ അവതരിപ്പിക്കുന്നതിനിടെ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ ഭൂപട ദൃശ്യത്തിനു പകരം അശ്ലീല ദൃശ്യങ്ങള്‍ തെളിയുകയായിരുന്നു. എന്നാൽ ഇക്കാര്യം അറിയാതിരുന്ന അവതാരക വാര്‍ത്താ വായന തുടര്‍ന്നു. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടാഞ്ഞതിനെ തുടർന്ന് അൽപ്പനേരം സംപ്രേഷണം തുടർന്നു. പിന്നീട് കാര്യമറിഞ്ഞ ചാനല്‍അധികൃതർ വാര്‍ത്താവതരണം ഉടൻതന്നെ നിര്‍ത്തലാക്കുകയായിരുന്നു.
തങ്ങള്‍ക്കു പറ്റിയ അബദ്ധം ഏറ്റുപറഞ്ഞ് ചാനല്‍ പിന്നീട് ക്ഷമാപണം നടത്തി. വാര്‍ത്തയ്ക്കിടെ അനുചിതമായ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യപ്പെട്ടതില്‍ ക്ഷമചോദിച്ച ചാനല്‍ അധികൃതർ ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പ്രേക്ഷകര്‍ക്ക് ഉറപ്പുനല്‍കി. അതേസമയം ചാനലിൽ അശ്ലീല ദൃശ്യം സംപ്രേഷണം ചെയ്തതിനെതിരേ നിരവധി പേർ പരാതിയുമായി പോലീസിനെ സമീപിച്ചു.ചാനലിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments