ദുബായ്•ദുബായില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് കണ്ടെത്തിയിരുന്നു. സാധാരണ അപകടമരണങ്ങളില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താറുണ്ട്. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.
You may also like: ബോണി കപൂറിനെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ദുബായ് പോലിസ്
അതേസമയം, ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനെ പോലീസ് ബര്‍ ദുബായ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങാന്‍ അനുവദിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ബോണിയെ മണിക്കൂറുറോളം ചോദ്യം ചെയ്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ദുബായ് പോലീസ് നിഷേധിക്കുന്നു. സാധാരണ പോലീസ് അന്വേഷണ നടപടി ക്രമങ്ങളുടെ ഭാഗമായി ബോണി കപൂര്‍ ഞായറാഴ്ച പുലര്‍ച്ചെ മൊഴി നല്‍കുക മാത്രമാണ് ഉണ്ടായത്. ശ്രീദേവിയുടെ മൃതദേഹം ജുമൈറ എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസും ബോണിയും തമ്മില്‍ സംഭാഷണം നടത്തിയത്.
തിങ്കളാഴ്ച കൂടുതല്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ പോലീസ് വിളിച്ചുവരുത്തിയിട്ടില്ല. ബോണിയെ ചോദ്യം ചെയ്‌തതായ എല്ലാ മാധ്യമ റിപ്പോര്‍ട്ടുകളും അടിസ്ഥാന രഹിതമാണെന്നും ദുബായ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
മൃതദേഹത്തിന്റെ എമബാമിംഗ് ഇന്ന് നടത്തിയേക്കും. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയാണെങ്കില്‍ ഇത് വീണ്ടും വൈകാന്‍ സാധ്യതയുണ്ട്. ശ്രീദേവിയുടെ മരണം മുങ്ങിമരണമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ദുബായ് പോലീസ് കൂടുതല്‍ അന്വേഷണത്തിനായി കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുന്നതിനാല്‍ പ്രോസിക്യൂഷന്റെ അനുമതിയോടെ മാത്രമേ എംബാമിംഗ് പൂര്‍ത്തിയാക്കിയാലും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ. മൃതദേഹം കൊണ്ടുപോകാനായി അനില്‍ അംബാനിയുടെ സ്വകാര്യ ബിസിനസ് ജെറ്റ് വിമാനം ദുബായ് വിമാനത്താവളത്തില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
Post Your Comments