ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനത്തില്‍ നീതി നേടി സിബിഐ ആസ്ഥാനത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. നജീബിന്റെ ഉമ്മ ഫാത്തിമ നഫീസയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ ധര്‍ണക്കെത്തിയ എസ്‌ഐഒ ദേശീയ സെക്രട്ടറി അസറുദ്ദീനടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
Read also :പിഎസ്‌സി എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്; പരീക്ഷ എഴുതാതിരുന്നാൽ വലിയ വില കൊടുക്കേണ്ടിവരും
നജീബിനെ ആക്രമിച്ചവരെ ചോദ്യം ചെയ്യുക, ഫോണ്‍ കോളുകളും സന്ദേശങ്ങളും പരിശോധിക്കുക, കുറ്റാരോപിതരെ സഹായിക്കുന്ന സിബിഐ നടപടിയും രാഷ്ട്രീയ സംരക്ഷണം നല്‍കലും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു നജീബിന്റെ മാതാവ് ഫാത്തിമ നഫീസയുടെയും യുണൈറ്റഡ് എഗൈനിസ്റ്റ് ഹെയ്റ്റിന്റെയും നേതൃത്വത്തിലുള്ള സമരം.
പ്രതിഷേധം ശക്തമാകുന്നതിനെ പിന്തുണയുമായി എത്തിയ എസ്‌ഐഒ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. എസ്‌ഐഒ ദേശീയ സെക്രട്ടറി അസറുദ്ദീനടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചു. ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ നജീബിനെ 2016 ഒക്ടോബര്‍ 15 മുതലാണ് കാണാതായത്.
Post Your Comments