തെലുങ്കാന: മകനെ പൊരിവെയലത്ത് ഇലട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് അച്ഛന്‍. സ്‌കൂളില്‍ പോകാന്‍ മടികാണിച്ചതിനാണ് അച്ഛന്‍ ഇത്തരത്തില്‍ ഒരു ക്രൂര പ്രവര്‍ത്തി ചെയ്തത്. തെലുങ്കാനയിലെ ബദ്രാചലത്തിലാണ് കമലാപൂര്‍ ആദര്‍ശ ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ ഖോല്ലയെയാണ് അച്ഛന്‍ കെട്ടിയിട്ട് പീഡിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഖോല്ല സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത ശേഷമാണ് അച്ഛന്‍ ഖോല്ലയെ പോസ്റ്റില്‍ കെട്ടിയിട്ടത്.
Also Read : സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപണം ; യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു
അതേസമയം സംഭവത്തെ തുടര്‍ന്ന് തെലുങ്കാനയിലെ ബാലാവകാശ സംഘടനയായ ബാലാല ഹക്കുള സംഘം ജോയിന്റ് കളക്ടറെ വിവരമറിയിച്ചു. മാതാപിതാക്കള്‍ക്ക് കുട്ടിയെ നോക്കാന്‍ അറിയില്ലെന്ന് കാണിച്ച് ബാലാവകാശ സംഘടന കുട്ടിയെ ഹോസ്റ്റലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
Post Your Comments