ന്യൂഡല്‍ഹി : പ്രശ്നകാരികളായ, 9500 ബാങ്കിങ്ങ്- ഇതര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗൗതം അദാനിയുടെ അദാനി ക്യാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങളെ ഹൈ റിസ്ക്ക്( അതീവ അപകടകരം) പട്ടികയിൽ ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്.കേന്ദ്രത്തിന്റെ ധനകാര്യ രഹസ്യാന്വേഷണ യൂണിറ്റാണ് ( എഫ്ഐയു) പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
സംശയകരമായ രീതിയിൽ പണമിടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും,അവ തുടർച്ചയായി വിശകലനം ചെയ്യുകയും ആ റിപ്പോർട്ടുകൾ പുറത്തുവിടുകയും ചെയ്യുന്ന സ്ഥാപനമാണിത്. ജനങ്ങളുടെ പണം അപഹരിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ധനകാര്യമന്ത്രാലയത്തിന്റെ പുതിയ നടപടി. അദാനി ഗ്രൂപ്പിനെ പട്ടികയിലുൾപ്പെടുത്തിയതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും തെളിഞ്ഞിരിക്കുകയാണ്.
പി. എം. എൽ ആക്ട് സെക്ഷൻ 13 അനുസരിച്ച് ധനകാര്യസ്ഥാപനങ്ങൾക്ക് മേൽ പിഴ ചുമത്താനുള്ള അധികാരവും എഫ്ഐയുവിനുണ്ട്.സർക്കാർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന പട്ടികയിലുള്ള സ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം പാലിക്കുന്നില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.മാത്രമല്ല അസാധുവാക്കിയ നോട്ടുകള്‍ ഈ സ്ഥാപനങ്ങള്‍ മാറ്റിനല്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇവയെ അപകരമായ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Post Your Comments