
ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ഉടന്‍ നാട്ടിലേക്ക് കൊണ്ടുവരും. മൃതദേഹം വിട്ടുകൊടുക്കുന്നതിന് ബന്ധുക്കള്‍ക്ക് ദുബായ് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. അനുമതി പത്രം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഉടന്‍ കൈപറ്റും. ഭർത്താവ് ബോണി കപൂറിന് മൃതദേഹത്തോടൊപ്പം വരാൻ അനുവാദം ഉണ്ടോ എന്ന് ഇനിയും വ്യക്തതയില്ല.
Post Your Comments