ചിലമ്പ് | സപ്ന അനു ബി ജോര്‍ജ്ജ്
ശ്രീദേവി ഒരു ഓര്‍മ്മയാകുമ്പോഴും പ്രേക്ഷക സമൂഹത്തിന് ഓര്‍ത്തെടുക്കാൻ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ നിഷ്‌കളങ്കമായി ചിരിക്കുന്ന അവരുടെ മുഖം മാത്രമല്ല, മറിച്ച് “ മോം” എന്ന ശക്തമായ കഥാപാത്രത്തിലൂടെ എല്ലാവർക്കും ഒരു ശക്തിപകർന്നിട്ടാണ് അവർ പോയത്!’ ദൈവത്തിന് എല്ലായിടത്തും എത്താൻ സാധിക്കയില്ല, അതിനാണ് ദൈവം ‘അമ്മ’ യെ സൃഷ്ടിച്ചിരിക്കുന്നത്! നിഷ്‌കളങ്കമായി ചിരിക്കുന്ന ആ മുഖമാണ്, എല്ലാവരുടെയും മനസ്സിൽ ,ആ നിറഞ്ഞ ചിരിയ്ക്ക് മുന്നില്‍ പ്രണാമം. എക്കാലത്തെയും സ്വപ്നസുന്ദരി ശ്രീദേവി പ്രധാന കഥാപാത്രമാകുന്ന “മോം” എന്ന ചിത്രം വളരെ പ്രതീക്ഷകളോടെയാണ് എല്ലാവരും കാണാനെത്തിയത്. ഇംഗ്ലീഷ് വിംഗ്ലീഷിനു ശേഷം ‘സ്ത്രീ വെല്ലുവിളിക്കപ്പെടമ്പോൾ‘ എന്നാണ് ശ്രീദേവി ഈ ചിത്രത്തിന് റ്റ്വിറ്ററിൽ നൽകിയിരുന്ന അന്നത്തെ എന്ന ടാഗ് ലൈൻ!
ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്.ഹിന്ദി സിനിമകളിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന ഇവർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളാണ്. തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980-കളിലാണ് ഒരു നായിക വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് അവർ വിരമിച്ചു. 2013 -ൽ പദ്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു.1970 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇവർ ആദ്യമായി മലയാളം സിനിമയിലേക്ക് വന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. 2017 ഇൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാന ചിത്രം. ദേവരാഗം, കുമാരസംഭവം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാള സിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും 6 ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്.
1967-ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാല താരമായിട്ടാണ് ശ്രീദേവി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ബാല താരമായി തന്നെ പിന്നീടും ചില തമിഴ് , തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നായിക നടിയായി അഭിനയിച്ചത് 1967-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത കമലഹാസൻ നായകനായി അഭിനയിച്ച മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ്. ഇതിൽ പ്രമുഖ നടൻ രജനികാന്തും അഭിനയിച്ചിരുന്നു. അതിനു ശേഷം കമലാഹാസന്റെ നായികയായി അനേകം വിജയ ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻനിര നായികയായിരുന്നു ശ്രീദേവി. ഇതേസമയത്ത് ശ്രീദേവി തെലുങ്കിലും അഭിനയിച്ച് ധാരാളം വിജയങ്ങൾ നൽകി.
1978-ൽ തന്റെ ആദ്യ ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ഹിമ്മത്ത്വാല ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന ജിതേന്ദ്രയുമായി പിന്നീടും ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. 1986-ലെ നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980 കളോടെ ഒരു ബോളിവുഡ് സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു. 1997 ൽ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വർഷത്തിന് ശേഷം 2012 ൽ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. 1992-ലെ ഖുദാ ഗവ, 1994-ലെ ലാഡ്‌ല, 1997-ലെ ജുദായി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് ഏതാണ്ട് 25 ചിത്രങ്ങളിൽ അഭിനയിച്ചു. അമ്പതുവർഷമായി 300 ചിത്രങ്ങൾ തികച്ചും അഭിനയിച്ച റെക്കോർഡ് ശ്രീദേവിയ്ക്കാണുള്ളത്. ബോളിവുഡിൽ എട്ടു സിനിമകളിൽ ഇരട്ടവേഷമിടുകയും ചെയ്തിരുന്നു. ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണു ചാൽബാസിലെ ശ്രീദേവിയുടെ അഭിനയത്തെ വിലയിരുത്തുന്നത്.
ശ്രീദേവി ചലച്ചിത്ര നിർമ്മാതാവും മുൻപ് വിവാഹിതനുമായിരുന്ന ബോണി കപൂറിനെ വിവാഹം ചെയ്തു. ഇവർക്ക് ജാൻവി, ഖുശി എന്നീ രണ്ട് പെൺ കുട്ടികളുണ്ട്. അതിൽ ജാൻവിയുടെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയും, അതിന്റെ റിലീസും മറ്റും ആവേശത്തോടെ നോക്കിയിരിക്കുകയും ആയിരുന്നു ശ്രീദേവി.
മാധ്യമങ്ങളിൽ നാം കേള്‍ക്കുന്ന ഓരോ വാര്‍ത്തകളും പെണ്‍മക്കളുള്ള മാതാപിതാക്കളിൽ സൃഷ്ടിക്കുന്നത് പ്രളയം തന്നെയാണ്. സമൂഹത്തിന്റെ ചിന്തകളെ ആസ്പതമാക്കി ഉണ്ടാക്കുന്ന സിനിമളുടെ കൂടെ “മോം” എന്ന സിനിമ മനസ്സിനെ ഇരുത്തി ചിന്തിപ്പിച്ചു! ഒരു പെണ്ണിനെ പീഡിപ്പിച്ചത് തന്റെ മകനോ സഹോദരനോ ആണെന്ന് തെളിഞ്ഞാൽപോലും അയാളെ ഒരിക്കലും സംരക്ഷിക്കരുതെന്ന് മനസ്സുകൊണ്ട് തീരുമാനം എടുത്തിട്ടാണ് പലരും“ മോം” എന്ന സിനിമ കണ്ടിട്ട് ഇറങ്ങിയതെന്ന് തോന്നുന്നു. ബോളിവുഡിലെ എക്കാലത്തെയും സ്വപ്നസുന്ദരി ശ്രീദേവി പ്രധാന കഥാപാത്രമാകുന്ന മോം എന്ന ചിത്രം വളരെ പ്രതീക്ഷകളോടെയാണ് എല്ലാവരും കാണാനെത്തിയത്. ഇംഗ്ലീഷ് വിംഗ്ലീഷിനു ശേഷം ‘സ്ത്രീ വെല്ലുവിളിക്കപ്പെടമ്പോൾ‘ എന്നാണ് ശ്രീദേവി ഈ ചിത്രത്തിന് റ്റ്വിറ്ററിൽ നൽകിയിരിക്കുന്ന എന്ന ടാഗ് ലൈൻ!
ശക്തമായ സ്ത്രീ കഥാപാത്രമാണ് ശ്രീദേവിയുടേതെന്ന് പോസ്റ്ററിൽ വ്യക്തമാണ്.അക്ഷയ് ഖന്ന, നവാസുദ്ദീന്‍ സിദ്ധിഖ്, തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.ബോളിവുഡിലെ ശക്തരായ താരങ്ങളുണ്ടെങ്കിലും ശ്രീദേവിയെ ചുറ്റിപ്പറ്റിയാണ് സിനിമ. തന്‍റെ മകളെ ഉപ്രദ്രവിച്ചവരോട് പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരമ്മയുടെ വേഷമാണ് ചിത്രത്തിൽ ശ്രീദേവിക്ക്. രവി ഉദയ്വാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. ഒരു സസ്പന്‍സ് ത്രില്ലര്‍ ആണ് എന്ന്കൂടി ഈ ചിത്രത്തെ വിളിക്കാവുന്നതാണ്
ബോളിവുഡില്‍ ശക്തമായ തിരിച്ച് വരവ് നടത്തിയ ശ്രീദേവിയുടെ പുതിയ ചിത്രം മോമിന്‍റെ ട്രെയിലര്‍ തന്ന്റെ സിനിമ ജീവത്തിന്‍റെ അമ്പതാം വാര്‍ഷികത്തിലെ സിനിമ കൂടിയാണിത്. ശ്രീദേവിയുടെ കരിയറിലെ 300 ചിത്രം എന്ന പ്രത്യേകതയും മോംമിനുണ്ട്. അമ്മയുടെയും ടീനേജുകാരിയായ മകളുടെയും കഥയാണ് ചിത്രം പറയുന്നത്. തന്റെ മകളെ ബലാംസംഗം ചെയ്തവരെ കണ്ടുപൊടിച്ച് ഒരു പ്രവറ്റ് ഡിക്റ്ററ്റീവിന്റെ സഹായത്തോടെ സ്വയം ശിക്ഷിക്കുന്നു. എന്നാൽ അത് മകളോടോ ഭർത്താവിനോടൊ പറയാതെ , സമചിത്തതതയോടെ ചെയ്തു തീർക്കാൻ ശ്രമിക്കുന്നു. എന്നാൽ പോലീസിന്റെ സംശയത്തിലകപ്പെടുംബോഴും ധൈര്യം കൈവിടാതെ തന്റെ തീരുമാനങ്ങൾ ശരിയായിരുന്നു എന്ന് കാഴ്ചക്കാരെക്കൂടെ ബോധ്യപ്പെടുത്തുന്ന രീതിയിലേക്ക് കഥ കൊണ്ടുപോകുന്നു.
2018 ഫെബ്രുവരി 2 4ശനിയാഴ്ച രാത്രി 11:30 ന് ദുബായിൽവെച്ച് മരിച്ചുവെന്നതു ദുബായ് പോലീസ് സ്ഥിരീകരിച്ചു.ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്ന് പേരുണ്ടായിരുന്ന ശ്രീദേവി 1963 ആഗസ്റ്റ് 13-ന് തമിഴ് നാട്ടിലെ ശിവകാശിയിലാണ് ജനിച്ചത്. പിതാവ് അയ്യപ്പൻ ഒരു വക്കീലായിരുന്നു. മാതാവ് രാജേശ്വരി തെലുഗു സ്വദേശിയാണ്. ശ്രീലത എന്ന ഒരു സഹോദരിയുണ്ട്.
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.മൃതദേഹം പൊതു ദർശനത്തിനു വച്ചിരുന്ന സെലിബ്രിറ്റി സ്പോർട്സ് ക്ലബിൽനിന്ന് സംസ്കാരം നടക്കുന്ന ജുഹു പവൻ സമുച്ചയത്തിനു സമീപം വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിലേക്ക് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. വഴിയരികിലും ബാരിക്കേഡുകൾക്കു പുറത്തും ജനസഞ്ചയം വിലാപയാത്രയെ മൂടിയിരുന്നു. തങ്ങളുടെ പ്രിയ നടിയെ അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങളാണെത്തിയത്.
ഒരു അവസാന വാക്ക്: ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ ആയിരുന്നു ശ്രീദേവി. താരപ്രഭയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുന്നതിലും ശ്രദ്ധ കാണിച്ചിരുന്നു. പ്രത്യേകിച്ചും മക്കളുടെ കാര്യത്തില്‍. ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കിയും എന്നാല്‍ വേണ്ട കാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വച്ചും, ഉപദേശങ്ങള്‍ നല്‍കിയും രണ്ടു പെണ്മക്കളുടെ സ്നേഹനിധിയായ അമ്മയായി മാറി ഇന്ത്യന്‍ സിനിമയുടെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍. മൂത്ത മകള്‍ ജാന്‍വിയുടെ സിനിമ പ്രവേശനം കാണാതെയായായിരുന്നു ശ്രീദേവി ഈ ലോകത്തോട് വിട പറഞ്ഞത്. താനുമായുള്ള താരതമ്യം ഉണ്ടാവില്ലെ എന്ന ചോദ്യത്തിന്, ശ്രീദേവി പറഞ്ഞു, “എല്ലാ സിനിമാ നടികളെപ്പോലെ ജാൻവിയും സധൈര്യം അത് അഭിമുഖീകരിച്ചെ പറ്റുകയുള്ളു. പക്ഷെ സിനിമ എന്നത് അവളുടെ സ്വപ്‌നമെന്ന് മനസ്സിലാക്കിയാൽ ഒരമ്മയെന്ന നിലയില്‍ എന്റെ അമ്മ എന്നെ പിന്തുണച്ച പോലെ അവളെ ഞാനും പിന്തുണയ്ക്കും”.
യെ ലംഹേ , യെ പൽ ഹം, ബർസോം യാദ് കാരേംഗേ..,യെ ലംഹേ
Post Your Comments