Latest NewsNewsIndia

പ്രണയസമ്മാനമായി ഭാര്യ ഭര്‍ത്താവിന് പകുത്ത് നല്‍കിയത് സ്വന്തം കരള്‍

കോയമ്പത്തൂര്‍: പ്രണയദിനത്തില്‍ ഭര്‍ത്താവിന് കരള്‍ പകുത്തുനല്‍കി ഭാര്യ. കരള്‍ രോഗത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ജാജീര്‍ ഹുസൈനാണ് ഭാര്യ നിഷ കരള്‍ നല്‍കിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കരള്‍ മാറ്റിവച്ചത്. കോയമ്പത്തൂരിലെ ജിഇഎം ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

Also Read : കരള്‍ ദാനം ചെയ്ത യുവതിയെ മതംമാറ്റാന്‍ ശ്രമം

ആറ് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. എല്ലാ വര്‍ഷവും വാലന്റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവിന് സമ്മാനം നല്‍കുമായിരുന്നുവെന്നു നിഷ പറഞ്ഞു. എന്നാല്‍ ഈ വര്‍ഷം അദ്ദേഹം ആശുപത്രിയിലായിരുന്നുവെന്നും ഇതോടെ അദ്ദേഹത്തിനു കരള്‍ നല്‍കാന്‍ താന്‍ തീരുമാനിച്ചതെന്നും നിഷ കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് ഭര്‍ത്താവ് ഹുസൈനും പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button